|    Oct 18 Wed, 2017 2:03 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഓപറേഷന്‍ വിജയിച്ചു, രോഗി മരിച്ചു: വിഎസ്

Published : 30th December 2015 | Posted By: SMR

തിരുവനന്തപുരം: ബാര്‍ കേസില്‍ സുപ്രിംകോടതി വിധി വന്നതോടെ ‘ഓപറേഷന്‍ വിജയിച്ചു, പക്ഷേ രോഗി മരിച്ചു’ എന്നു പറയുന്ന അവസ്ഥയിലാണ് യുഡിഎഫ് സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബാറുകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കി. ആയിരക്കണക്കിനു തൊഴിലാളികളുടെ ജീവിതം തല്ലിക്കെടുത്തുകയും ചെയ്തു. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ ക്യൂവിന്റെ നീളം കൂട്ടാമെന്നതല്ലാതെ ഈ നയം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല- വിഎസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക