|    Mar 30 Thu, 2017 10:22 pm
FLASH NEWS

ഓപറേഷന്‍ നമ്പര്‍: നിയമം തെറ്റിച്ച് 3058 വാഹനങ്ങള്‍; 10 ലക്ഷം രൂപ പിഴ ചുമത്തി

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: വാഹനങ്ങളില്‍ നിയമം തെറ്റിച്ച് നമ്പര്‍ എഴുതിയത് പിടികൂടാന്‍ മോട്ടോ ര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തി. ഇന്നലെ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 3058 വാഹനങ്ങള്‍ പിടികൂടി 10,00,650 രൂപ പിഴ ഈടാക്കി.
രജിസ്‌ട്രേഷന്‍ നമ്പരുകള്‍ നിയമപ്രകാരം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപയും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 3000 രൂപയും മീഡിയം വാഹനങ്ങള്‍ക്ക് 4000 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപയും പിഴ ഈടാക്കും. മോട്ടോര്‍ വാഹന ചട്ടം 50, 51 പ്രകാരം വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടത് എങ്ങനെയെന്നും ആവശ്യമായ അളവുകളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റില്‍ മറ്റ് യാതൊരുവിധ അടയാളങ്ങളും എ ഴുത്തുകളും പ്രദര്‍ശിപ്പിക്കുവാനും അനുവാദമില്ല. ഇരുചക്ര മുച്ചക്ര വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന നമ്പര്‍ പ്ലേറ്റിന് 200 മില്ലി മീറ്റര്‍ നീളവും 100 മില്ലി മീറ്റര്‍ ഉയരവും നിഷ്‌കര്‍ഷിക്കുന്നു.
ഇരുചക്ര വാഹനങ്ങളില്‍ മുന്‍ ഭാഗത്തെ നമ്പറിന്റെ അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും 30 മില്ലി മീറ്റര്‍ ഉയരവും, കനം 5 മില്ലി മീറ്റര്‍ അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലി മീറ്ററും പിന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റില്‍ അക്ഷരങ്ങള്‍ക്ക് 35 മില്ലി മീറ്റര്‍ അക്കങ്ങള്‍ക്ക് 40 മില്ലി മീറ്റര്‍ അക്ഷരങ്ങളുടെ കനം 7 മില്ലി മീറ്റര്‍ അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലിമീറ്ററും, മുച്ചക്രവാഹനങ്ങള്‍ക്ക് അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും 40 മില്ലി മീറ്ററും കനം 7 മില്ലി മീറ്ററും അക്ഷരങ്ങള്‍ക്കിടയില്‍ 5 മില്ലി മീറ്ററും.
മറ്റു വാഹനങ്ങള്‍ക്ക് ഒറ്റവരിയില്‍ എഴുതുന്ന പ്ലേറ്റിന് 500 ഃ 120 മില്ലി മീറ്റര്‍ അളവുകളും രണ്ടുവരിയില്‍ എഴുതുന്ന പ്ലേറ്റിന് 340 ഃ 200 മില്ലി മീറ്റര്‍ വലുപ്പവും, അക്ഷരങ്ങള്‍ക്കും, അക്കങ്ങള്‍ക്കും 65 മില്ലി മീറ്റര്‍ വീതിയും അക്ഷരങ്ങളുടെ കനം 10 മില്ലി മീറ്ററും അക്ഷരങ്ങള്‍ക്കിടയില്‍ 10 മില്ലി മീറ്ററും അളവുകള്‍ നിഷ്‌കര്‍ഷിക്കുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day