|    Jul 16 Mon, 2018 2:33 pm
FLASH NEWS

ഓപറേഷന്‍ തണ്ടര്‍: നടപടികള്‍ ശക്തമാക്കി പോലിസ്

Published : 16th September 2017 | Posted By: fsq

 

ആലപ്പുഴ: ഓപറേഷന്‍ തണ്ടറിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ അറസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ ശക്തമാക്കി തുടങ്ങി. ജില്ലാ പോലിസ് മേധാവി എസ് സുരേന്ദ്രന്‍ ഐപിഎസിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം  ഇതിനോടകം  മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ക്രിമിനല്‍ പശ്ചാത്തലമുളള 320 ഓളം പേരെ മുന്‍കരുതല്‍ നടപടിക്കായി അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളും അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുളളതുമായ  ഏകദേശം 20 പേരെയും നിലവില്‍ സജീവമായി കുറ്റകൃത്യങ്ങളില്‍ തുടരെ ഏര്‍പ്പെടുന്ന 250 ഓളപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുണ്ടാ ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് 12 പേര്‍ക്കെതിരേ നടപടി എടുത്തു.  കൂടാതെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന 50ഓളം പേരെ അറസ്റ്റ് ചെയ്്്തു. വിവിധ കേസുകളില്‍പ്പെട്ട് കോടതികളില്‍ ഹാജരാവാതെ അനേക കാലങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന (ഘീിഴ ുലിറശിഴ ംമൃൃമി)േ 54 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹികവിരുദ്ധര്‍ ഒത്തുകൂടാന്‍ സാധ്യതയുളള  സ്ഥലങ്ങളില്‍ പോലിസിന്റെ നിരീക്ഷണം ശക്തമാക്കി്. ഇതിലേക്കായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss