|    Jan 21 Sat, 2017 6:57 pm
FLASH NEWS

ഓപറേഷന്‍ കുബേര പാളി ; ജില്ലയില്‍ ബ്ലേഡുകാര്‍ സജീവം

Published : 17th October 2016 | Posted By: Abbasali tf

തൊടുപുഴ: ഓപറേഷന്‍ കുബേര പാളിയതോടെ ജില്ലയില്‍ ബ്ലേഡുകാര്‍ പിടിമുറുക്കുന്നു.വിവിധ പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ പോലിസ് പലിശക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതായും ആരോപണമുയരുന്നു്.മുട്ടം,തൊടുപുഴ,ഇടവെട്ടി,മണക്കാട്,കട്ടപ്പന,ചെറുതോണി എന്നിവിടങ്ങളിലും ബ്ലേഡ് മാഫിയ ഇടക്കാലത്തിനുശേഷം വീണ്ടും സജീവമായി.തൊടുപുഴയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കേന്ദ്രികരിച്ചാണ് മാഫിയായുടെ പ്രവര്‍ത്തനം.മൂന്നാര്‍,കുമളി,വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വട്ടിപ്പലിശക്കാരാണ് തോട്ടം തൊഴിലാളികളെ കൊള്ളയടിക്കുന്നത്. തൊടുപുഴ മേഖലയില്‍  സര്‍വീസില്‍ നിന്നു വിരമിച്ച പോലിസുകാരനും എക്‌സ്‌സര്‍വീസ്മാനും ബ്ലേഡ് രംഗത്തുണ്ട്. ഇതു കൂടാതെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ബ്ലേഡ് രംഗത്ത് വീണ്ടുമെത്തി. ബ്ലേഡുകാരുടെ വിളയാട്ടത്തില്‍ വീടും സ്ഥലവും നഷ്ടമായവരും,അക്രമങ്ങള്‍ക്ക് ഇരയായവരും തൊടുപുഴ മേഖലയില്‍ നിരവധിപ്പേരാണുള്ളത്.പലര്‍ക്കും പരാതി നല്‍കാനുള്ള മടിയാണ് ബ്ലേഡ് മാഫിയായുടെ ഇപ്പോഴത്തെ വളര്‍ച്ചയ്ക്ക് പ്രധാനകാരണം.ചില  രാഷ്ട്രീയക്കാരും,പോലിസ് ഉദ്യോഗസ്ഥരും  ഇത്തരം ബ്ലേഡ്മാഫിയാ സംഘങ്ങളുടെ തലപ്പത്തുണ്ട്. തമിഴ് പലിശമാഫിയ സംഘങ്ങള്‍ 1000 രൂപ ആവശ്യപ്പെടുന്നവര്‍ക്ക് 850 രൂപയാണ് നല്‍കുന്നത്.125 രൂപ വീതം 10ആഴ്ച കൊണ്ട് മടക്കി നല്‍കണം 850 രൂപ പലിശയ്ക്കു വാങ്ങുന്നയാള്‍ 10ആഴ്ചയ്ക്കുള്ളില്‍ 1250 രൂപയാണ് തിരികെ നല്‍കേണ്ടത്.സാധാരണക്കാരന്റെ അധ്വാനത്തിന്റെ ഏറിയ പങ്കും ഈ തമിഴ് ബ്ലേഡ് മാഫിയയാണ് തട്ടിയെടുക്കുന്നത്.സ്‌കൂള്‍ തുറന്ന സമയത്ത് ഹൈറേഞ്ചിലും ലോറേഞ്ചിലും വന്‍തുകയാണ് തമിഴ്പലിശമാഫിയ സംഘങ്ങള്‍ കൊള്ളപ്പലിശക്ക് വിതരണം ചെയ്തത്.ഇവരെ പിടി കൂടുന്നതിന് അഞ്ച് വര്‍ഷം മുമ്പ് തൊടുപുഴ എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുകയും ഈ പ്രദേശത്തെ തമിഴ് മാഫിയയെ ഒതുക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പോലിസുകാരന്‍ തന്നെ ബ്ലേഡ് മാഫിയയ്ക്ക് നേതൃത്വം നല്‍കിയിട്ടും ഇതിനെതിരെ നടപടിയെടുക്കുന്നതിന് അധികാരികള്‍ തയാറാകുന്നില്ല.ഇതിനിടെ സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രദേശത്തെ ബ്ലേഡുകാരെക്കുറിച്ചു റിപോര്‍ട്ട് തയ്യാറാക്കി ഉന്നത കേന്ദ്രങ്ങളിലയച്ചെങ്കിലും നടപടി ഉന്നത ഇടപെടലിനെ തുടര്‍ന്ന് ഇല്ലാതായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക