|    Sep 21 Fri, 2018 1:18 pm
FLASH NEWS

ഓപറേഷന്‍ കനോലി കനാല്‍ ഇന്ന് ആരംഭിക്കും

Published : 28th August 2018 | Posted By: kasim kzm

കോഴിക്കോട് : നഗര ഹൃദയത്തിലൂടെ കടന്നുപോകുന്ന കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും വേങ്ങേരി നിറവിന്റെ സഹകരണത്തോടെ ഓപ്പറേഷന്‍ കനോലി കനാല്‍ എന്ന പേരില്‍ ശൂചീകരണയജ്ഞം സംഘടിപ്പിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കലക്ടര്‍ യു വി ജോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ ശൂചീകരണം ആരംഭിക്കും.
30 ദിവസത്തിനകം ശൂചീകരണം പൂര്‍ത്തീകരിക്കും. പൊതുജനപങ്കാളിത്തോടെ നിറവ് വേങ്ങേരിയുമായി സഹകരിച്ചാണ് കനോലി കനാല്‍ ശുചീകരിക്കുന്നത്. കനാല്‍ ആഴം കുറഞ്ഞതിനാല്‍ മഴക്കാലത്തുണ്ടാക്കുന്ന അധികജലം ഉള്‍ക്കൊളളാനാകാത്തത് വെളളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. കനാലില്‍ 178 സ്ഥലങ്ങളില്‍ മലിനജലം കുഴലുകള്‍ സ്ഥാപിച്ചതായും 30 പ്രധാന ഓവുചാലുകള്‍ കനാലുമായി ബന്ധിപ്പിച്ചിട്ടുളളതായും കണ്ടെത്തിയിട്ടുണ്ട്. 11.2 കിലോമീറ്റര്‍ നീളമുളള കനാലി കനാല്‍ ദേശീയ ജലപാതയുടെ പ്രധാനഭാഗമാണ്. കനാല്‍ മലീനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് മേയറും കലക്ടറും അറിയിച്ചു. കനാല്‍ ആഴംകൂട്ടി സൗന്ദര്യവല്‍ക്കരിക്കുന്നതിന് പദ്ധതി തയ്യാറാക്കും. 14 മീറ്റര്‍ വീതിയില്‍ കനാല്‍ നവീകരിക്കാനാണ് ലക്ഷ്യം. കോര്‍പ്പറേഷനില്‍ മാലിന്യനിക്ഷേപ സംവിധാനം ശക്തമാക്കുന്നതിനും തീരുമാനിച്ചതായി മേയര്‍ പറഞ്ഞു. കല്ലായി പുഴയില്‍ ചെളി നീക്കി കനാലിന്റെ അഴിമുഖം തുറക്കാനാണ് പദ്ധതി. കനാലിന്റെ ആഴം കുറഞ്ഞതാണ് നഗരത്തില്‍ വെളളപ്പൊക്കത്തിന് കാരണമാകുന്നതെന്ന് മേയര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss