|    Jul 20 Fri, 2018 4:43 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഓപറേഷന്‍ ഒളിംപ്യ : ഗോപിചന്ദിന്റെ നേതൃത്വത്തില്‍ താരങ്ങളുടെ തിരഞ്ഞെടുപ്പ്‌

Published : 19th September 2017 | Posted By: fsq

 

കൊച്ചി: ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നടപ്പിലാക്കുന്ന ഓപറേഷന്‍ ഒളിംപ്യ പദ്ധതിയിലേക്കുള്ള ബാഡ്മിന്റണ്‍ താരങ്ങളുടെ സെലക്ഷന് കൊച്ചിയില്‍ തുടക്കമായി. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഗോപീചന്ദിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ സെലക്ഷന്‍ ട്രയല്‍സ് നടത്തിയത്. 14നും 18നും വയസ്സിനിടയിലുള്ള ഇരുനൂറോളം താരങ്ങള്‍ ട്രയല്‍സില്‍ പങ്കെടുത്തു. ഇടുക്കി ജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ള ചില താരങ്ങള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാനാകാത്തത് കൊണ്ട് ഇവര്‍ക്കായി പിന്നീട് സെലക്ഷന്‍ ക്യാംപ് നടക്കും. 25 മുതല്‍ 30 താരങ്ങളെവരെയാണ് അടുത്തവര്‍ഷം ജനുവരി ആദ്യവാരത്തില്‍ കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ തുടങ്ങുന്ന റെസിഡന്‍ഷ്യല്‍ പരിശീലന ക്യാംപിലേക്ക് പരിഗണിക്കുന്നതെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബറില്‍ പരിശീലന ക്യാംപ് സംഘടിപ്പിച്ച ശേഷമായിരിക്കും തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ അവസാന ലിസ്റ്റ് പ്രസിദ്ധികരിക്കുക. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയുടെ സഹകരണത്തോടെയാണ് താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss