|    Nov 20 Mon, 2017 6:04 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഓപറേഷന്‍ ഒളിംപിയ : ഫെന്‍സിങ് സെന്ററിലേക്കുള്ള തിരഞ്ഞെടുപ്പ് 13ന്

Published : 9th August 2017 | Posted By: fsq

 

തിരുവനന്തപുരം: 2020, 2024, 2028 ഒളിംപിക്‌സ് മല്‍സരങ്ങളില്‍ കേരളീയരായ കായിക താരങ്ങളെ മെഡല്‍ നേടുന്നതിന് സജ്ജരാക്കാനായി കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലും കേരള സര്‍ക്കാരും സംയുക്തമായി ആവിഷ്‌കരിച്ച ‘ഓപറേഷന്‍ ഒളിംപിയ’ പദ്ധതിയിലേക്ക് ഫെന്‍സിങ് താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് 13ന് രാവിലെ ഒമ്പത് മുതല്‍ തലശ്ശേരി സായ് സെന്ററില്‍ തിരഞ്ഞെടുപ്പ് നടക്കും. 10നും 14നും മധ്യേ പ്രായമുള്ളവര്‍, 14 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് തിരഞ്ഞെടുപ്പ്. 10-14 വിഭാഗത്തില്‍ തുടക്കക്കാര്‍ക്കും പങ്കെടുക്കാം. 14വയസ്സിനു മുകളിലെ വിഭാഗക്കാരുടെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ അന്താരാഷ്ട്ര ഫെന്‍സിങ് ഫെഡറേഷന്‍ (എഫ്‌ഐഇ) അംഗീകരിച്ച അന്തര്‍ദേശീയ ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവരോ പങ്കെടുത്തവരോ ദേശീയ വ്യക്തിഗത മല്‍സരങ്ങളില്‍ മെഡല്‍ നേടിയവരോ ദേശീയ ചാംപ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തില്‍ 4 മുതല്‍ 8 വരെ റാങ്കില്‍ ഉള്‍പ്പെട്ടവരോ ദേശീയ ടീം ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയവരോ ദേശീയതലത്തില്‍ പങ്കെടുത്തവരോ സംസ്ഥാനതലത്തില്‍ സ്വര്‍ണമെഡല്‍ നേടിയവരോ ആയിരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക