|    Oct 19 Thu, 2017 7:40 am
FLASH NEWS

ഓപറേഷന്‍ അനന്ത: മണ്ണാര്‍ക്കാട്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനെതിരേ സര്‍വകക്ഷി യോഗം

Published : 19th August 2016 | Posted By: SMR

മണ്ണാര്‍ക്കാട്:ഓപറേഷന്‍ അനന്തയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനെതിരേ സര്‍വക്ഷി യോഗം. നഗരത്തെ ശ്മശാന തുല്യമാക്കി ഒമ്പത് മാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞു നോക്കാത്തതില്‍ പ്രതിഷേധിച്ച് കെട്ടിട ഉടമകളും വ്യാപാരികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെയുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ട് ഒമ്പത് മാസത്തോളമായി. എഎസ്പി പട്ടയങ്ങളില്‍ ഒരു തീരുമാനം ആകാതെ കിടക്കുകയാണ്. സെന്റിന് ഇരുപത് ലക്ഷം രൂപ വരെ നല്‍കി വാങ്ങിയ സ്ഥലം നഗരവികസനത്തിനായി നല്‍കിയവരുണ്ട്. ഓപറേഷന്‍ അനന്തയുമായി സഹകരിച്ചവര്‍ വിഡ്ഢികളായ സ്ഥിതിയിലാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സബ് കലക്ടറെയും കലക്ടറെയും വിശ്വാസത്തിലെടുത്താണ് എതിര്‍പ്പൊന്നും കൂടാതെ അനന്തയില്‍ പങ്കെടുത്തത്. ആരും കോടതിയെ സമീപിക്കരുതെന്ന കലക്ടറുടെ അഭ്യര്‍ഥന വ്യാപാരികള്‍ മാനിച്ചു. എന്നാല്‍ പൊളിക്കല്‍ മാത്രമാണ് റവന്യു വകുപ്പിന്റെ ജോലിയെന്നാണ് സബ് കലക്ടര്‍ ഇപ്പോള്‍ പറയുന്നത്. ഇത് മണ്ണാര്‍ക്കാട്ടുകാരോടുള്ള ചതിയാണ്. എന്നാല്‍ ഒഴിപ്പിക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ റവന്യു വകുപ്പ് തയ്യാറാകാത്തതായി യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഓപറേഷന്‍ അനന്തയുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളെയും യോജിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പരാജയപ്പെട്ടതായി യോഗം വിലയിരുത്തി. ഓപ്പറേഷന്‍ അനന്ത തുടര്‍പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്താനായി ഓപറേഷന്‍ അനന്ത ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി.
ഭാരവാഹികള്‍: ഫിറോസ് ബാബു (ചെയര്‍മാന്‍.) ബാവിക്ക, സോനു ശിവന്‍ (വൈസ്.ചെയര്‍മാന്‍.), പഴേരി ഷെറീഫ് (കണ്‍വീനര്‍.), ഫായിദ ബഷീര്‍ (ഖജാഞ്ചി) എന്നിവരുടെ കമ്മിറ്റിയാണ് രൂപീകരിച്ചത്. കൂട്ടായ്മയില്‍ ഫിറോസ് അധ്യക്ഷത വഹിച്ചു. പി ജെ പൗലോസ്, പഴേരി ഷെറീഫ്, പി ആര്‍ സുരേഷ്, ഫായിദ ബഷീര്‍, ടി എ സലാം എന്നിവര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക