|    Jul 24 Mon, 2017 4:00 am
FLASH NEWS

ഓപറേഷന്‍ അനന്ത നിലച്ചതിനെതിരേ വിവിധ തലങ്ങളില്‍ വ്യാപക പ്രതിഷേധം

Published : 30th August 2016 | Posted By: SMR

മണ്ണാര്‍ക്കാട്: ഓപറേഷന്‍ അനന്തയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതില്‍ മണ്ണാര്‍ക്കാട്ട് വിവിധ തലങ്ങളില്‍ പ്രതിഷേധമുയരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ മണ്ണാര്‍ക്കാട് നഗരം കെട്ടിടാവശിഷ്ടങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കയാണ്.
ഇതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഉപവാസ സമരം ഇന്ന് നടക്കും. ഓപറേഷന്‍ അനന്തയുടെ തുടര്‍പ്രവര്‍ത്തനം നടക്കാത്തത് മൂലം ലക്ഷക്കണക്കിന് രൂപയുടെ വ്യാപാര നഷ്ടവും പരിസ്ഥിതി മലിനീകരണവും സംഭവിക്കുന്നതിനാലാണ് ഏകോപന സമിതി രംഗത്ത് വന്നിരിക്കുന്നത്. ഇന്ന് രാവിലെ പത്തിന് ആരംഭിക്കുന്ന ഉപവാസം എംഎല്‍ എ അഡ്വ. എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമാപന സമ്മേളനം പാലക്കാട് എംപി എം ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, പ്രതിനിധികള്‍ പങ്കെടുക്കും.അതേസമയം ഓപറേഷന്‍ അനന്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേത്യത്യത്തില്‍ സര്‍വകക്ഷിയോഗം 31 ന് ഉച്ചക്ക് 3 ന് ചേരും. താലൂക്ക് ഹാളില്‍ നടത്തുന്ന യോഗത്തില്‍ സബ് കലക്ടര്‍ പി ബി നൂഹ് അധ്യക്ഷത വഹിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസം നീക്കുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, എ എസ്.പി പട്ടയ ഉടമകള്‍ എന്നിവരെ പങ്കെടുപ്പിക്കും. നഗരവികസനത്തിന് പത്തരക്കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിക്കുന്ന മുറക്ക് നടപ്പാക്കുമെന്ന് എംഎല്‍എ ഉറപ്പ് നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. നേരത്തെ തന്നെ എഎസ്പി പട്ടയ ഉടമകളെ വിളിച്ച് അവരുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ ഫിറോസ് ബാബു, കെപിടിനാസര്‍, റീഗല്‍ മുസ്തഫ, സോനു ശിവന്‍ തുടങ്ങിയവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക