|    Mar 25 Sat, 2017 3:31 am
FLASH NEWS

ഓപറേഷന്‍ അനന്ത നടപ്പാക്കണമെന്ന ആവശ്യം ശക്തമാവുന്നു

Published : 12th October 2016 | Posted By: Abbasali tf

പാലക്കാട്: നഗരത്തിലെ ഗതാഗത ക്കുരുക്കുകള്‍ ഒഴിവാക്കുന്നതിനും വാഹന യാത്ര സുഗമമാകാനും ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ നടപ്പിലാക്കി വിജയിച്ച ഓപറേഷന്‍ അനന്ത നഗരത്തിലും നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാവുന്നു. നഗരത്തിലെ ടൗണ്‍ സ്റ്റാന്‍ഡിന് എതിര്‍വശം മംഗളം ഹോംസ് ആന്റ് റിസോര്‍ട്ട് കമ്പനിയുടെ അനധികൃത ഗേറ്റുകള്‍ കഴിഞ്ഞ ദിവസം  നീക്കം ചെയ്ത് വഴിയൊരുക്കിയിരുന്നു. ഇതിന്റെ തുടര്‍ നടപടികളെന്നോണം നഗരസഭ ഓപറേഷന്‍ അനന്ത പദ്ധതി നഗരസഭയിലും നടപ്പിലാക്കണമെന്നാണ് നഗരസവാസികളുടെ ആവശ്യം.   ആയിരക്കണക്കിന് സ്ഥാപനങ്ങളാണ് നിലവില്‍ നഗരസഭയില്‍ ഭൂമി കൈയേറ്റം നടത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരേ വരും ദിവസങ്ങളില്‍ ജില്ലാ ഭരണകൂടവുമായി യോജിച്ച് നടപടികളെടുക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.  പൊളിച്ചു നീക്കാന്‍ പലതവണ ആവശ്യപ്പെ—ട്ടിട്ടും സ്വകാര്യ വ്യക്തി നീക്കം ചെയ്യാതിരുന്ന ഗെയിറ്റ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ മോഹന്‍ ബാബു, സുനില്‍, അച്യുതാനന്ദന്‍ എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയത്. ടൗണ്‍ ബസ് സ്റ്റാന്‍ഡിനുസമീപമുള്ള ജ്വല്ലറി ഉടമയുടെ സ്ഥലവും ബിയര്‍ പാര്‍ലര്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനവുമെല്ലാം അനധികൃതമായി സ്ഥലം കൈയേറിയിട്ടുണ്ട്. ഇവയും ഉടന്‍ നീക്കം ചെയ്യണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ചക്കാന്തറ ക്രിസ്ത്യന്‍പള്ളിക്ക് എതിര്‍വശം സ്വകാര്യ വ്യക്തി കൈയടക്കി പാര്‍ക്ക് നിര്‍മിച്ചിരിക്കുകയാണ്. സുല്‍ത്താന്‍പേട്ട ജങ്ഷന്‍, മേട്ടുപാളയം സ്ട്രീറ്റ് എന്നിവടങ്ങളിലെല്ലാം കൈയേറ്റം വ്യാപകമാണ്. ഈ സ്ഥലവും നഗരസഭ ഒഴിപ്പിക്കേണ്ടതാണ്. റോബിന്‍സണ്‍ റോഡ്, ജിബി റോഡ് എന്നവിടങ്ങളിലും നടപ്പാത കയ്യേറിയുള്ള കെട്ടിടനിര്‍മാണം കണ്ടിട്ടും നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണെന്ന് പരാതിയുണ്ട്.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക