|    Jan 24 Tue, 2017 2:42 am

ഓപറേഷന്‍ അനന്ത: നഗര വികസനത്തിനുള്ള തുക ലഭ്യമാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന് എംപി

Published : 1st September 2016 | Posted By: SMR

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗര വികസനത്തിനുള്ള തുക ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നുമെന്ന് എ ബി രാജേഷ് എംപി. ഓപറേഷന്‍ അനന്തയുടെ തുടര്‍പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് വികസനത്തിന് എന്‍എച്ചിന്റെ തുക വേണം. ഇതിനായി പത്തരക്കോടിയുടെ പ്രപ്പോസല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അഴുക്കുചാ ല്‍ നിര്‍മാണം, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റല്‍ തുടങ്ങിയവക്ക് കേന്ദ്രത്തിന്റ ഫണ്ട് കാലതാമസം വരുകയാണെങ്കില്‍ സുസ്ഥിര ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് കോടി അനുവദിക്കാമെന്ന് എംഎല്‍എ ഷംസുദീന്‍ പറഞ്ഞു. നഗരസഭാ ചെയര്‍ പേഴ്‌സ ണ്‍ സുബൈദ, ബ്ലോക്ക് പ്രസിഡന്റ് മൊയ്തു, വ്യാപാരി വ്യവസായി ഏകോപസമിതി, ബില്‍ഡിങ് ഓണേഴ്‌സ്, ബസ് ഓണേഴസ് പ്രതിനിധികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക