ഓപറേഷന് അനന്ത ഡോക്യുമെന്ററി; ഉദ്യോഗസ്ഥര്‍ വലിയകുളം സന്ദര്‍ശിച്ചു
Published : 8th February 2016 | Posted By: SMR
കണ്ണൂര്‍: ഓപറേഷന് അനന്തയില്‍ ഉള്‍പ്പെടുത്തി കുളങ്ങള്‍ സംരക്ഷിക്കുകയും അതോടൊപ്പം വെള്ളപ്പൊക്ക ദുരന്തങ്ങളില്‍ നിന്നു മുന്‍കരുതലെടുക്കുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ഡോക്യുമെന്ററി നിര്‍മാണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ജില്ലയിലെ മൂന്നു കുളങ്ങള്‍ സന്ദര്‍ശിച്ചു. സിറ്റി വലിയകുളം, ആനക്കുളം എന്നിവിടങ്ങളിലാണ് ഇന്നലെ സന്ദര്‍ശനം നടത്തിയത്. ഡോക്യുമെന്ററി സംവിധായകന് വേണു നായര്‍, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ഡെപ്യൂട്ടി മേയര്‍ സി സമീര്‍ തുടങ്ങിയവരാണു സന്ദര്‍ശിച്ചത്.
20നു ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ഐഎഎസ് സ്ഥാപനങ്ങളിലും യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും പൊതു ശുചീകരണത്തിലും മറ്റും പ്രചോദനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോക്യുമെന്ററി നിര്‍മിക്കുന്നത്. സിറ്റി വലിയകുളത്ത് അര മണിക്കൂറോളം ഷൂട്ട് ചെയ്ത ശേഷം സംഘം പാലക്കാട്ടേക്കു പോയി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു മുന്‍കരുതല്‍ പദ്ധതി നടപ്പാക്കുന്നത്. ചെന്നൈ ദുരന്തത്തില്‍ 5000 കോടിയുടെ നഷ്ടമാണ് കണക്കാക്കിയത്. എന്നാല്‍ ദുരന്തം വരുന്നതിനു മുമ്പ് ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ നഷ്ടവും പ്രത്യാഘാതവും കുറയ്ക്കാനാവുമെന്ന കണക്കൂകൂട്ടലിലാണ് പദ്ധതി തയ്യാറാക്കിയത്. ജില്ലാ കലക്ടര്‍ പി ബാലകിരണാണ് ജില്ലയില്‍ പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.