|    Oct 16 Tue, 2018 11:55 pm
FLASH NEWS

ഓതറ വന്മഴി പള്ളിയോടങ്ങള്‍ ഗുരു ചെങ്ങന്നൂര്‍ ട്രോഫിയില്‍ മുത്തമിട്ടു

Published : 7th September 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: നിറഞ്ഞപമ്പയിലെ ഓളപ്പരപ്പില്‍ നയനവിസ്മയമൊരുക്കി  പളളിയോടങ്ങള്‍ തുഴയെറിഞ്ഞു. വഞ്ചിപ്പാട്ടിന്റെ താളത്തില്‍ ആവേശം അലയടിച്ച മല്‍സരത്തില്‍ ഗുരുചെങ്ങന്നൂര്‍ ട്രോഫിയില്‍ എ ബാച്ചില്‍ ഓതറപളളിയോടവും, ബി ബാച്ചില്‍ വന്മഴി പളളിയോടവും മുത്തമിട്ടു. എ ബാച്ചില്‍ കീഴ്വന്‍മഴി, പ്രയാര്‍ പളളിയോടങ്ങള്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ബി ബാച്ചില്‍ മുതവഴിയും, കോടിയാട്ടുകരയും രണ്ടും മൂന്നും സ്ഥാനം നേടി. എ, ബി ബാച്ചുകളില്‍ നന്നായി പാടിത്തുഴഞ്ഞ പളളിയോടങ്ങളായി മഴുക്കീറും, കടപ്രയും തിരഞ്ഞെടുക്കപ്പെട്ടു. നല്ല ചമയത്തിനുളള സമ്മാനം മുണ്ടന്‍കാവ് പളളിയോടത്തിനാണ്. മല്‍സരത്തിന് തൊട്ടുമുന്‍പ് എ ബാച്ചിലെ പളളിയോടമായ ഉമയാറ്റുകരപളളിയോടത്തിന് കേടുസംഭവച്ചു. ഇതുമൂലം ഇവര്‍ മത്സരത്തില്‍ പങ്കെടുക്കാതെ പിന്‍വാങ്ങി. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ജലോല്‍സവം ഉദ്ഘാടനം ചെയ്തു. ചതയം ജലോത്സവ സാംസ്‌ക്കാരിക സമിതി ചെയര്‍മാന്‍ എം വി ഗോപകുമാര്‍  അദ്ധ്യക്ഷത വഹിച്ചു. കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.  മത്സരത്തിന് മുന്നോടിയായി പാണ്ടനാട് എസ്‌വിഎച്ച്എസ്എസിലെ കുട്ടികളുടെ തിരുവാതിര നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss