|    May 24 Wed, 2017 7:15 pm
FLASH NEWS

ഓണ വിപണി; ഭക്ഷ്യവസ്തുക്കള്‍ വിലക്കുറവില്‍ സപ്ലൈകോ വഴി ലഭ്യമാക്കും

Published : 14th August 2016 | Posted By: SMR

തിരുവനന്തപുരം: ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ വിലക്കുറവില്‍ പരമാവധി സ്ഥലങ്ങളില്‍ സപ്ലൈകോ വഴി ലഭ്യമാക്കാന്‍ കര്‍മപദ്ധതി തയ്യാറായി.
മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണു തീരുമാനം. തിരുവനന്തപുരം മേഖലയില്‍ രണ്ട് മെഗാ ഫെയറുകള്‍, 12 താലൂക്ക് ഫെയറുകള്‍, 11 ഓണച്ചന്തകള്‍, ഒരു സ്‌പെഷ്യല്‍ ഓണം ഫെയര്‍, കോട്ടയം മേഖലയില്‍ മൂന്ന് മെഗാ ഫെയര്‍, 16 താലൂക്ക് ഫെയര്‍, ഏഴ് ഓണച്ചന്തകള്‍, മാവേലി സ്റ്റോര്‍ ഇല്ലാത്ത ഇടുക്കി ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ വഴി ഓണച്ചന്തകള്‍, എറണാകുളം മേഖലയില്‍ രണ്ട് മെഗാ ഫെയറുകള്‍, 13 താലൂക്ക് ഫെയറുകള്‍, ഒരു സ്‌പെഷ്യല്‍ ഫെയര്‍, പാലക്കാട് മേഖലയില്‍ മൂന്ന് മെഗാ ഫെയര്‍, 19 താലൂക്ക് ഫെയറുകള്‍, 15 ഓണച്ചന്തകള്‍, കോഴിക്കോട് മേഖലയില്‍ നാല് മെഗാ ഫെയര്‍, 15 താലൂക്ക് ഫെയറുകള്‍, 15 ഓണച്ചന്തകള്‍, മാവേലി സ്റ്റോറുകള്‍ ഇല്ലാത്ത ഏഴ് പഞ്ചായത്തുകളില്‍ പ്രത്യേക മിനി ഫെയറുകള്‍ ഉള്‍പ്പെടെ ആകെ 1,464 ഓണച്ചന്തകളാണ് നടത്തുക.
സപ്ലൈകോ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി മന്ത്രി ചര്‍ച്ച നടത്തി. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം, ബോണസ്, സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുഭാവപൂര്‍വമായി നടപടി കൈക്കൊള്ളാന്‍ തീരുമാനമായി.
പാക്കിങ് തൊഴിലാളികളുടെയും ദിവസവേതനക്കാരുടെയും വേതനം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
ഭക്ഷ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജയ് കൗള്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ പി കെ ബാലകൃഷ്ണന്‍, സപ്ലൈകോ എംഡി ഡോ. ആശാ തോമസ്, എസ് ശര്‍മ, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day