|    Jul 22 Sat, 2017 4:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഓണ്‍ ലൈന്‍ വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നാല് പേര്‍ പിടിയില്‍

Published : 22nd March 2016 | Posted By: SMR

മട്ടാഞ്ചേരി: ഓണ്‍ ലൈന്‍ വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലു പേരെ പളളുരുത്തി പോലിസ് മുംബെയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശികളായ അച്ചുവെന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ (22), ഷിജോ ശീലന്‍ (29), വളളക്കടവ് സ്വദേശി ഹനീഫ (42), എരമല്ലൂര്‍ കോകേരില്‍ പാലത്തിനു സമീപം ജിത്തു സേവ്യര്‍ (22) എന്നിവരാണ് പിടിയിലായത്.
കുമ്പളങ്ങി സ്വദേശി വിപിന്‍ ജേക്കബ് നല്‍കിയ പരാതിയിലാണ് പോലിസ് നടപടി.
കേസില്‍ ഒരാള്‍കൂടി പിടിയിലാവാനുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു പോലിസിന്റെ നീക്കം. മുംബൈയില്‍ പ്രതികള്‍ ഉണ്ടെന്ന വിവരമറിഞ്ഞ് അവിടെ എത്തിയ പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം മുംബൈ പോലിസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക