|    Nov 21 Wed, 2018 3:26 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഓണ്‍ അറൈവല്‍വിസ: ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ നിയന്ത്രണം

Published : 8th November 2018 | Posted By: kasim kzm

ദോഹ: ഇന്ത്യക്കാരുടെ ഓണ്‍ അറൈവല്‍ വിസയ്ക്കു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഖത്തര്‍. ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവു പ്രകാരം ഒരു മാസം മാത്രമേ ഓണ്‍ അറൈവല്‍ വിസയ്ക്ക് കാലാവധിയുണ്ടാകൂ. പുതിയ നിയന്ത്രണങ്ങള്‍ നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തെ ഇത് 60 ദിവസം വരെ നീട്ടാമായിരുന്നു. വിസയ്ക്ക് അപേക്ഷിക്കുന്നയാള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാണെന്നും ഉത്തരവിലുണ്ട്.
കുടുംബമായിട്ടാണു ഖത്തര്‍ സന്ദര്‍ശനത്തിന് എത്തുന്നതെങ്കില്‍ മുതിര്‍ന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായാല്‍ മതി. പുതിയ വിസയ്ക്കായി അപേക്ഷിക്കാന്‍ ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ഹോട്ടല്‍ റിസര്‍വേഷന്‍, മടക്ക ടിക്കറ്റിന്റെ രേഖകള്‍ എന്നിവയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഖത്തറിനെതിരേ ഗള്‍ഫ്‌രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഖത്തറിലേക്കുള്ള വിസ നടപടികള്‍ ലഘൂകരിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലിലെ കണക്കു പ്രകാരം ഖത്തര്‍ സന്ദര്‍ശകരില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss