|    Jan 19 Thu, 2017 8:40 pm
FLASH NEWS

ഓണ്‍ലൈന്‍ സേവനങ്ങളുമായി സ്മാര്‍ട്ടാവാന്‍ എക്‌സൈസ് വകുപ്പ്

Published : 5th August 2016 | Posted By: SMR

പത്തനംതിട്ട: വിപുലമായ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കി സ്മാര്‍ട്ടാകാനൊരുങ്ങുകയാണ് എക്‌സൈസ് വകുപ്പ്. വകുപ്പ് നല്‍കുന്ന വിവിധ സേവനങ്ങള്‍ 15 മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ തീരുമാനിച്ചു. സപ്തംബറോടെ 90 ശതമാനം സേവനങ്ങളും ഓണ്‍ലൈനിലൂടെ ജനങ്ങള്‍ക്കും ലൈസന്‍സികള്‍ക്കും നല്‍കുകയാണ് ലക്ഷ്യം.
ഡല്‍ഹി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ചെടുത്ത സര്‍വീസ് പ്ലസ് എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. ഈ സോഫ്റ്റ്‌വെയര്‍ ട്രഷറി വകുപ്പിന്റെ ഇ-ട്രഷറി സംവിധാനവുമായി ബന്ധപ്പെടുത്തി ഓണ്‍ലൈന്‍ മുഖേന ഫീസ് അടയ്ക്കാന്‍ കഴിയുന്നതിനാല്‍ തുക സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് എത്താനുള്ള കാലതാമസം ഒഴിവാകുന്നു. വിവിധ കേസുകളിലെ പിഴ ഒടുക്കുന്നതും ഓണ്‍ലൈനിലൂടെ ആക്കാന്‍ നടപടികള്‍ ആരംഭിച്ചു.
ലേബര്‍ അപ്രൂവല്‍ അപേക്ഷ, ആയൂര്‍വേദ മരുന്നുകളുടെ ചില്ലറ വില്‍പ്പനയ്ക്കുള്ള പുതിയ ലൈസന്‍സും ലൈസന്‍സ് പുതുക്കലും കള്ളുഷാപ്പ് ലൈസന്‍സ്, ആയൂര്‍വേദ മരുന്നുകളുടെ മൊത്ത വില്‍പനയ്ക്കുള്ള ലൈസന്‍സ്, ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണത്തിനുള്ള ലൈസന്‍സും പുതുക്കലും നാര്‍ക്കോട്ടിക് മരുന്നുകളുടെ പെര്‍മിറ്റിനുള്ള അപേക്ഷയും പുതുക്കലും 15 മുതല്‍ ഓണ്‍ലൈനില്‍ ചെയ്യാനാവും.
ബിയര്‍-വൈന്‍ ചില്ലറ വില്‍പനശാലകളുടെ പുതിയ ലൈസന്‍സ്, കള്ള്‌കൊണ്ടുപോകുന്നതിനുള്ള പെര്‍മിറ്റ്, വിദേശമദ്യം കൊണ്ടുപോവുന്നതിനുള്ള പെര്‍മിറ്റ്, എക്‌സൈസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിദേശമദ്യ വിപണനത്തിനുള്ള പുതിയ ലൈസന്‍സ്, പെര്‍മിറ്റിനുള്ള അപേക്ഷകള്‍, ലൈസന്‍സുള്ള സ്ഥാപനങ്ങളുടെ നവീകരണത്തിനുള്ള അപേക്ഷകള്‍ എന്നിവ സപ്തംബര്‍ മുതല്‍ ഓണ്‍ലൈനാകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക