|    Nov 19 Mon, 2018 2:45 am
FLASH NEWS

ഓണ്‍ലൈന്‍ സേവനം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published : 15th August 2018 | Posted By: kasim kzm

കണ്ണൂര്‍: അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായി ജനസേവന കേന്ദ്രങ്ങള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം.
ഇത്തരം സ്ഥാപനങ്ങള്‍ അനധികൃതമായി ഇ-ഡിസ്ട്രിക്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുകയും അമിതഫീസ് ഈടാക്കുകയും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തികവും അല്ലാതെയുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇലക്ട്രോണിക്‌സ്-വിവര സാങ്കേതികവിദ്യാ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചത്. ജനസേവന കേന്ദ്രങ്ങള്‍ പൗരന്മാരുടെ രേഖകള്‍ ദുരുപയോഗം ചെയ്യുന്നതായുള്ള പോലിസ് ഇന്റലിജന്‍സ് റിപോര്‍ട്ടും നിലവിലുണ്ട്.
സംസ്ഥാനത്തുടനീളം ജനസേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചും ഇത്തരം കേന്ദ്രങ്ങളില്‍ സിസിഒമാരെ നിയമിക്കുന്നതിന് പത്രപരസ്യം നല്‍കിയും പൊതുജനങ്ങളില്‍നിന്ന് ചില ഏജന്‍സികള്‍ പണപ്പിരിവ് നടത്തിവരുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായും കത്തില്‍ ചൂണ്ടിക്കാട്ടി. പൗരന്മാരുടെ രേഖകളുടെ സുരക്ഷിതത്വം, സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത, നിലവിലുള്ള അക്ഷയ കേന്ദ്രങ്ങളുടെ നിലനില്‍പ്പ് എന്നിവയെ മുന്‍നിര്‍ത്തി ജനസേവന കേന്ദ്രങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് വിവര സാങ്കേതിക വിദ്യ (സി) വകുപ്പ് ജോയിന്റ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss