|    Aug 15 Wed, 2018 10:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഓണ്‍ലൈന്‍ ഷോപ്പിങിന് ഇനി ക്യുഐബി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം

Published : 3rd August 2016 | Posted By: SMR

ദോഹ: ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് ഖത്തര്‍ ഇസ്‌ലാമിക് ബാങ്ക്(ക്യുഐബി) സൗകര്യമൊരുക്കി. ഖത്തറില്‍ ഈ സംവിധാനം നല്‍കുന്ന മൂന്നാമത്തെ ബാങ്ക് ആണിത്. സുരക്ഷാ കാരണങ്ങള്‍ മൂലം മിക്ക ബാങ്കുകളും ഈ സൗകര്യം അനുവദിക്കുന്നില്ല.
ബാങ്കിന്റെ പുതിയ സുരക്ഷിത പോര്‍ട്ടല്‍ വഴി ബില്ലുകള്‍ അടക്കല്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, ഓണ്‍ലൈന്‍ ഷോപ്പിങ്  തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് ക്യുഐബി അറിയിച്ചു.
ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വണ്‍ ടൈം പാസ്‌വേര്‍ഡ് എന്റര്‍ ചെയ്യാന്‍ ഉപയോക്താവിനോട് ആവശ്യപ്പെടും. ക്യുഐബിയുടെ അമാന്‍ ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന എസ്എംസ് വഴിയോ വണ്‍ ടൈം പാസ്‌വേര്‍ഡ് ലഭ്യമാക്കാവുന്നതാണ്.
സുരക്ഷിതമായി ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള മികച്ച സൗകര്യമാണ് തങ്ങള്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ക്യുഐബി പേഴ്‌സണല്‍ ബാങ്കിങ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഡി ആനന്ദ് പറഞ്ഞു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 2013 മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങിന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡുകളെ ഇത് ബാധിച്ചിരുന്നില്ല. എന്നാല്‍, അടുത്ത കാലത്തായി ചില ബാങ്കുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ മാര്‍ഗങ്ങളുമായി രംഗത്തെത്തിയിരുന്നു.
2014 ഡിസംബറില്‍ കൊമേഴ്‌സ്യല്‍ ബാങ്കാണ് അദ്യമായി സുരക്ഷിതമായി ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കിയത്. ഇതിന് പിന്നാലെ 2016 മെയില്‍ ബര്‍വ ബാങ്കും ഡെബിറ്റ് മാസ്റ്റര്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് സംവിധാനമൊരുക്കി.
അതേ സമയം, ബിസിനസ് ആവശ്യങ്ങള്‍ക്കായി ഖത്തര്‍ നാഷനല്‍ ബാങ്ക് കഴിഞ്ഞ നവംബറില്‍ ക്യുപേ പേയ്‌മെന്റ് ഗേറ്റ്‌വേ എന്ന സംവിധാനത്തിനും തുടക്കം കുറിച്ചിരുന്നു. ക്യു-ടിക്കറ്റ്‌സ് പോലുള്ള വ്യാപാരികള്‍ക്ക് എന്‍എപിഎസ് ഡെബിറ്റ് കാര്‍ഡ് ഹോള്‍ഡര്‍മാരില്‍ നിന്ന് പേമെന്റ് സ്വീകരിക്കാനുള്ള അവസരം ഇതിലൂടെ ഒരുങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss