|    Oct 23 Tue, 2018 10:31 am
FLASH NEWS
Home   >  Kerala   >  

ഓണ്‍ലൈന്‍ മദ്യവില്‍പന നടപ്പിലാക്കരുത് : വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്

Published : 21st August 2016 | Posted By: G.A.G

കോഴിക്കോട്: ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള തീരുമാനം നടപ്പിലാക്കരുതെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്.
വര്‍ധിച്ചുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ഉപഭോഗത്താല്‍ രാജ്യത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതം ഇന്ന് ദുരിതപൂര്‍ണമാണ്. അതോടൊപ്പം മദ്യ മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിനായി ഓണ്‍ലൈനായി മദ്യം കൊടുക്കാനുള്ള തീരുമാനം രാജ്യത്തെ ദുരിതഭൂമിയാക്കി മാറ്റുന്നതാണ്.
വീടുകള്‍ മദ്യശാലയാക്കി മാറ്റാനേ ഈ തീരുമാനം ഉപകരിക്കൂ. 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍കുന്നത് കുറ്റമായിരിക്കെ മദ്യം നിര്‍ത്തലാക്കേണ്ട സര്‍ക്കാര്‍ അതിന് പ്രോല്‍സാഹിപ്പിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും കെ.കെ. റൈഹാനത്ത് പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss