|    Dec 12 Wed, 2018 8:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത് 800ഓളം യുവതികള്‍

Published : 15th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മണ്ഡല, മകരവിളക്ക് ഉല്‍സവത്തിന് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത് 800ഓളം യുവതികള്‍. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദര്‍ശനസമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍. ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ യുവതികള്‍ ദര്‍ശനസമയം ബുക്ക് ചെയ്തിരിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയില്‍ നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നതിനാല്‍ എത്രപേര്‍ ദര്‍ശനത്തിനെത്തുമെന്ന് വ്യക്തമല്ല. യുവതികളുടെ കണക്കുകള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനെത്തുന്ന സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത് ഒക്ടോബര്‍ 30നാണ്. പോര്‍ട്ടലില്‍ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതോടൊപ്പം ദര്‍ശന സമയവും ലഭിക്കും.
ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം വഴി കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാതെ ദര്‍ശനസമയം മാത്രം ബുക്ക് ചെയ്യുന്നവര്‍ നിലയ്ക്കലിലെ കൗണ്ടറില്‍നിന്ന് ബസ് ടിക്കറ്റെടുക്കണം. അല്ലെങ്കില്‍ കെഎസ്ആര്‍ടിസി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 11.40 ലക്ഷം ടിക്കറ്റുകളാണ് കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇതുവരെ വിറ്റഴിഞ്ഞത്. കഴിഞ്ഞവര്‍ഷം 36 ലക്ഷം പേരാണ് ശബരിമല യാത്രയ്ക്കായി കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്. ഇത്തവണ രണ്ടരക്കോടിയോളം പേര്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുമെന്നാണ് കോര്‍പറേഷന്റെ പ്രതീക്ഷ.
പോലിസിന്റെ ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ദര്‍ശനം നടത്തുന്നവരുടെ എണ്ണം ഇത്തവണ ഇരട്ടിയാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss