|    Oct 20 Fri, 2017 1:52 am

ഓണ്‍ലൈന്‍ ലോട്ടറി: ധന മന്ത്രികബളിപ്പിക്കുന്നു- തിരുവഞ്ചൂര്‍

Published : 4th August 2017 | Posted By: fsq

 

ഇരിട്ടി: ഓണ്‍ലൈന്‍ ലോട്ടറി നിരോധനവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് കേരളജനതയെ കബളിപ്പിക്കുകയാമെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉളിയില്‍ ടൗണില്‍ കോണ്‍ഗ്രസ് ബൂത്ത് കുടുംബസംഗമവും പി വി നാരായണന്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതരസംസ്ഥാന ലോട്ടറി മാഫിയകളുമായി സപിഎം നേരത്തേ ധാരണയുണ്ടാക്കുകയും പാര്‍ട്ടി മുഖപത്രത്തില്‍ പരസ്യം നല്‍കുകയും ചെയ്തശേഷം ഓണ്‍ലെന്‍ ലോട്ടറിക്കെതിരേ ഉറഞ്ഞുതുള്ളുന്നത് ആരെ വിഡ്ഢികളാക്കാനാണ്.നിത്യേപയോഗ സാധനങ്ങളുടെ വിലവര്‍ധനവ് കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ജിഎസ്ടി വഴി ഇരട്ടദുരിതമാണ് സര്‍ക്കാര്‍ സമ്മാനിച്ചത്. സംസ്ഥാനത്ത് 1800 സാധനങ്ങള്‍ക്ക് വില കുറയമെന്ന് പ്രഖ്യപിച്ച് പത്രപരസ്യം നല്‍കിയ സര്‍ക്കാറിന് വിലകുറഞ്ഞ ഏതെങ്കിലും സാധനങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ. 87 രൂപയ്ക്ക് കോഴി കിട്ടുമെന്ന് പ്രഖ്യാപിച്ച തോമസ് ഐസക്കിനു കോഴിമാഫിയയ്ക്കു മുന്നില്‍ മുട്ടുവിറക്കുന്ന കാഴ്ചയാണ് കണ്ടത്. യുഡിഎഫ് ഭരണകാലത്ത് ചിക്കന്‍ഗുനിയ മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ രോഗികള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് പറഞ്ഞ് നിയമസഭയിലും പുറത്തും ബഹളം കൂട്ടിയവര്‍ സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചുള്ള മരണം ദിനേന റിപോര്‍ട്ട് ചെയ്യുമ്പോള്‍ സ്വാഭാവിക പ്രതിഭാസമെന്ന് പറഞ്ഞ് മൗനം അവലംബിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം അബ്ദുര്‍റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. സണ്ണിജോസഫ് എംഎല്‍എ അനുസ്മരണപ്രഭാഷണവും പ്രഫ. എ ഡി മുസ്തഫ ധനസഹായവിതരണവും നടത്തി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ പി പ്രഭാകരന്‍, ചന്ദ്രന്‍ തില്ലങ്കരി, പടിയൂര്‍ ദാമോദരന്‍, തോമസ് വര്‍ഗീസ്, പി എ നസീര്‍, എം അജേഷ്, വി മോഹനന്‍, സി സി നസീര്‍ ഹാജി, കെ സുമേഷ്‌കുമാര്‍, ജൂബിലി ചാക്കോ, പി എ സലാം, റഹീമ ടീച്ചര്‍, കെ വി അലി, വി വി ജഗദീശന്‍, പി വി രാജേഷ്, കെ രാജു, പി വി സജേഷ്, പി പി ഹനീഫ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക