|    Jul 28 Fri, 2017 12:07 am
FLASH NEWS

ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം; രണ്ടുപേര്‍ പിടിയില്‍

Published : 25th August 2016 | Posted By: SMR

പട്ടാമ്പി: കേരള സര്‍ക്കാര്‍ ലോട്ടറി നമ്പര്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കി അതിലൂടെ ഓണ്‍ലൈന്‍ വഴി സമാന്തര ലോട്ടറി ചൂതാട്ടം നടത്തി വന്നിരുന്ന രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തു.
തിരുവേഗപ്പുറ ചാത്തംപുള്ളിയില്‍ സുനില്‍ (36), പള്ളിപ്പുറം ആശാരിപുരക്കല്‍ ശിവദാസ് (45) എന്നിവരെയാണ് പട്ടാമ്പി സി ഐ സുരേഷും സംഘവും പിടികൂടിയത്. സുനിലിന്റെ കട കേന്ദ്രീകരിച്ചായിരുന്നു ഓണ്‍ലൈന്‍ ചൂതാട്ടം.
കേരള ലോട്ടറിയുടെ നമ്പറിന്റെ അവസാന മൂന്ന് അക്കം പത്തുരൂപ നിരക്കില്‍ തിരഞ്ഞെടുപ്പിച്ച് ആ മൂന്ന് അക്കത്തിന് ഒന്നാം സമ്മാനം നറുക്കെടുപ്പില്‍ ലഭിച്ചാല്‍ 10 രൂപ മുടക്കിയാല്‍ 5,000 രൂപ കിട്ടുന്ന രീതിയിലായിരുന്നു സംഘം ഓണ്‍ലൈന്‍ ചൂതാട്ടം നടത്തിയതെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക