|    Dec 17 Mon, 2018 11:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഓണ്‍ലൈന്‍ യാത്രാനയം രൂപീകരിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

Published : 2nd December 2018 | Posted By: kasim kzm

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും സേവനദാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍.
എറണാകുളം കലക്ടറേറ്റിനു മുന്നില്‍ ഒരുവിഭാഗം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തിവരുന്ന നിരാഹാരസമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അനുരജ്ഞന ചര്‍ച്ചയ്ക്കു ശേഷമാണ് ട്രാ ന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചത്. മിനിമം വേതനം ഉയര്‍ത്തുക, കമ്മീഷ ന്‍ നിരക്ക് കുറയ്ക്കുക, പിക്കപ്പ് ദൂരം കുറയ്ക്കുക, രാത്രിയാത്രകള്‍ക്ക് നഗരപരിധി ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാരസമരം തുടങ്ങിയത്. സേവനം പരമാവധി ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇതര ഗതാഗതമാര്‍ഗങ്ങളില്‍ നിന്നു കുറഞ്ഞ നിരക്കില്‍ യാത്ര അനുവദിക്കുകയും ഉയര്‍ന്ന കമ്മീഷന്‍ ഏര്‍പ്പെടുത്തി ഡ്രൈവര്‍മാരില്‍ നിന്നു തുക ഈടാക്കുകയുമാണ് സേവനദാതാക്കള്‍ ചെയ്യുന്നതെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. ജോലിസമയം നിശ്ചയിക്കുന്നത് കമ്പനിയല്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി സേവന പ്രതിനിധികള്‍ അറിയിച്ചു.
പൊതുജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന സ്വകാര്യ ഗതാഗതസംവിധാനമായതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനം പ്രാധാന്യമര്‍ഹിക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. സോഫ്റ്റ്‌വെയര്‍ സേവനമായതിനാല്‍ സര്‍ക്കാര്‍തലത്തില്‍ ഓ ണ്‍ലൈന്‍ ടാക്‌സി സേവനം നിയന്ത്രിക്കാന്‍ സംവിധാനമില്ല. ലേബര്‍ കമ്മീഷണറുമായും സര്‍ക്കാര്‍തലത്തില്‍ ഡ്രൈവര്‍മാരുടെ സംഘടനാപ്രതിനിധികളുമായും കൂടിയാലോചിച്ചശേഷം ഫെയര്‍ റിവിഷന്‍ കമ്മീഷനു മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ യാത്രാനയം രൂപീകരിക്കാനും ശുപാര്‍ശ ചെയ്യും. വിഷയം പഠിക്കുന്നതിന് സര്‍ക്കാര്‍തലത്തി ല്‍ കമ്മീഷനെ നിയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും അറിയിച്ചു.
ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി ജോസഫ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മനോജ്കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss