|    Apr 27 Fri, 2018 12:26 am
FLASH NEWS
Home   >  National   >  

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നീക്കം

Published : 19th March 2018 | Posted By: G.A.G

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചതായി റിപോര്‍ട്ട്.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന വാര്‍ത്തകളെയും അഭിപ്രായപ്രകടനങ്ങളെയും നിയന്ത്രിക്കുവാനാണ് നീക്കം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി പെരുമാറ്റച്ചട്ടം നിര്‍മിക്കാനും സാധിക്കുമെങ്കില്‍ നിയമം നിര്‍മിക്കാനുമാണ് കേന്ദ്രസര്‍ക്കാറിന്റെ ശ്രമം. വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയാണ് ഇതു സംബന്ധിച്ചു സൂചന നല്‍കിയത്. നിലവില്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്കു വ്യക്തതയില്ലെന്നു സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതിയ നിയമനിര്‍മാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സര്‍ക്കാര്‍ ആലോചന നടത്തിയതായും അവര്‍ അറിയിച്ചിരുന്നു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss