|    Dec 15 Sat, 2018 5:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓണ്‍ലൈന്‍ മരുന്നു വ്യാപാരംഔദ്യോഗിക അറിയിപ്പു ലഭിച്ചില്ല: മന്ത്രി

Published : 29th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഓണ്‍ലൈന്‍ മരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അനൂപ് ജേക്കബിനെ നിയമസഭയില്‍ അറിയിച്ചു. രാജ്യത്ത് മരുന്നു നിര്‍മാണവും വിതരണവും വില്‍പനയും നടത്തുന്നതു കേന്ദ്ര നിയമമായ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റ് ആന്റ് റൂള്‍സ് പ്രകാരമാണ്. ഇ ഫാര്‍മസി നിയമപരമാക്കുന്നതിന് ആഗസ്ത് 28നു കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മൃതസഞ്ജീവനി പദ്ധതിയില്‍ സംസ്ഥാനത്ത് അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 180ഓളം പേര്‍ വിവിധ കാരണങ്ങളാല്‍ മരണപ്പെട്ടുവെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയില്‍ വൃക്ക മാറ്റിവയ്ക്കുന്നതിനു 1756 പേരും ഹൃദയം മാറ്റിവയ്ക്കുന്നതിന് 36 പേരും കരള്‍ മാറ്റിവയ്ക്കുന്നതിന് 375 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാവുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അറിയിച്ചു.
നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കും ആയുഷ്മാന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കാരുണ്യ അടക്കമുള്ള നിലവിലെ പദ്ധതികളും ആയുഷ്മാന്‍ ഭാരതില്‍ ലയിപ്പിക്കാന്‍ തത്ത്വത്തില്‍ തീരുമാനമായി. സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ മാറ്റാന്‍ കേന്ദ്രം തയ്യാറായതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ പദ്ധതിയില്‍ അംഗമായതെന്നും മന്ത്രി കെ മുരളീധരനെ അറിയിച്ചു.
സംസ്ഥാനത്ത് വില്‍പന നടത്തുന്ന രണ്ട് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ ഇ-കോളി സാന്നിധ്യവും അഞ്ച് ബ്രാന്‍ഡുകളില്‍ ബാക്റ്റീരിയ, 13 ബ്രാന്‍ഡുകളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss