ഓണ്‍ലൈന്‍ മദ്യവില്പന യുവാക്കളെ നശിപ്പിക്കും: ഋഷിരാജ് സിങ്
Published : 24th August 2016 | Posted By: SMR
കാഞ്ഞങ്ങാട്: കണ്‍സ്യൂമര്‍ഫെഡ് പ്രഖ്യാപിച്ച ഓണ്‍ലൈന്‍ മദ്യവില്പന നിലവിലെ എക്സൈസ് നിയമങ്ങള്‍ക്കും സംസ്ഥാനത്തിന്റെ പൊതുതാല്പര്യങ്ങള്ക്കും എതിരാണെന്നും അതു കേരളത്തിലെ യുവാക്കളെ നശിപ്പിക്കുന്നതിനു തുല്യമാണെന്നും സംസ്ഥാന എക്സൈസ് കമീഷണര്‍ ഋഷിരാജ്സിങ് പറഞ്ഞു. കാഞ്ഞങ്ങാട് മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍സ്യൂമര്‍ഫെഡ്, മറ്റു ലഹരി വില്‍ക്കുന്ന ഔട്ട്ലെറ്റുകള് എന്നിവയ്ക്കൊക്കെ ലൈസന്‍സ് നല്‍കുന്നത് എക്സൈസ് വകുപ്പാണ്. അനുമതി ഒരു ബില്‍ഡിങിനും അതിന്റെ ചുറ്റുപാടുകള്‍ക്കും മാത്രമാണുള്ളത്. അതിന്റെ പുറത്തേക്ക് മദ്യമോ മറ്റു ലഹരിവസ്തുക്കളോ എത്തിക്കുന്നതു നിയമത്തിന് എതിരാണ്. മാത്രവുമല്ല എക്സൈസ് നിയമമനുസരിച്ച് 21 വയസ്സിന് താഴെയുള്ളവര്‍ക്കു മദ്യം നല്കുവാന് പാടുള്ളതല്ല. എന്നാല്‍ ഓണ്‍ലൈന്‍ വന്നാല്‍ ആര്‍ക്കും മദ്യം വാങ്ങാമെന്ന അവസ്ഥ വരും. മറ്റൊന്ന് കുഷ്ഠരോഗികള്‍, മറ്റു മാരകരോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും മദ്യം നല്കുവാന് നിയമമില്ല. എന്നാല്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരം ഇതിനെയും തകിടംമറിക്കും. 43 ചെക്പോസ്റ്റുകള്‍ വഴിയും വ്യാജമദ്യവും ലഹരിവസ്തുക്കളും ഒഴുകുകയാണ്. കാസര്‍കോട് ജില്ലയില്‍ മാത്രം 230 മദ്യലഹരി കേസുകളും 80 കഞ്ചാവ് കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്താകെ രണ്ടു മാസത്തിനുള്ളില്‍ 6,080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു
അതേസമയം ശല്യംചെയ്യുന്നവരെ രണ്ട് പെട കൊടുത്തശേഷം പെണ്‍കുട്ടികള്‍ പരാതി നല്കിയാല് മതിയെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണു പെണ്‍കുട്ടികളെ ശല്യംചെയ്യുന്നവര്ക്കെതിരെയുള്ള ചികില്‍സ അദ്ദേഹം വ്യക്തമാക്കിയത്. സ്ത്രീസുരക്ഷയ്ക്കായുള്ള നിയമങ്ങള്‍ പര്യാപ്തമാണോയെന്ന കുട്ടികളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.