|    May 25 Thu, 2017 8:09 pm
FLASH NEWS

‘ഓണ്‍ലൈന്‍ മദ്യവില്‍പന: മദ്യലോബികളുമായുള്ള മുന്‍ധാരണ പ്രകാരം’

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മദ്യലോബികളുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ മദ്യ വില്‍പന ഉള്‍പ്പെടെ മദ്യ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുന്ന നടപടികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പോട്ടുപോവുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ മദ്യാസക്തി വര്‍ധിപ്പിച്ചുകൊണ്ട് മദ്യ ഉപഭോഗം കൂട്ടാനുള്ള കുടിലതന്ത്രത്തിന്റെ ഭാഗമാണിത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല.
കേരളത്തെ മദ്യാലയമാക്കി മാറ്റാനുള്ള സിപിഎം നേതൃത്വത്തിന്റെ നീക്കവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയും എന്തുവിലകൊടുത്തും തടയും. മദ്യത്തിന്റെ വ്യാപനവും ഉപഭോഗവും കുറച്ചുകൊണ്ടുവരുക എന്നതായിരിക്കണം സര്‍ക്കാര്‍ നയം. ഈ നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്നും ചെന്നിത്തല മുന്നറിയിപ്പു നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day