|    Mar 24 Fri, 2017 3:54 pm
FLASH NEWS

ഓണ്‍ലൈന്‍ മദ്യം വേണ്ടെന്ന് ഡിവൈഎഫ്‌ഐ നേതാവിന്റെ എഫ്ബി പോസ്റ്റ്

Published : 20th August 2016 | Posted By: SMR

കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡ് വഴി ഓണ്‍ലൈനായി മദ്യം വില്‍ക്കാനുള്ള നീക്കത്തെ എതിര്‍ത്ത് സോഷ്യല്‍മീഡിയയില്‍  ഡിവൈഎഫ്‌ഐ നേതാവ് രംഗത്ത്. സംഘടനയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി അഡ്വ. പി എ മുഹമ്മദ് റിയാസാണ് ഓണ്‍ലൈന്‍ മദ്യവില്‍പനയെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചത്. മദ്യാസക്തിയെന്ന വിപത്തിനെ ചെറുക്കാന്‍ സഹായിക്കുന്നതല്ല ഓണ്‍ലൈന്‍ മദ്യവില്‍പനയെന്ന് അഭിപ്രായപ്പെട്ട റിയാസ്, 21 വയസ്സില്‍ താഴെയുള്ളവര്‍ക്കും മദ്യം സുലഭമായി ലഭിക്കാനിട നല്‍കുന്ന ഓണ്‍ലൈന്‍ സമ്പ്രദായം നിയമലംഘനത്തിന് കാരണമാവുമെന്നും വ്യക്തമാക്കുന്നു.
റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങിനെ. ”മദ്യാസക്തി സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍…ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്ന ബിഹാര്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ വ്യാജമദ്യ ഭീഷണി മനുഷ്യന്റെ ജീവന്‍ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. മദ്യാസക്തി തടയുവാന്‍ മദ്യവര്‍ജനമാണ് ഒരു സര്‍ക്കാര്‍ നടപ്പില്‍ വരുത്തേണ്ട നയം എന്ന സന്ദേശമാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്. കേരളത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം നല്‍കുമെന്ന വാര്‍ത്ത പരക്കുന്നുണ്ട്. 21 വയസ്സിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത്, നിയമം തടയുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ ഈ നിയമം ലംഘിക്കാന്‍ കാരണമാവും. മദ്യാസക്തി എന്ന വിപത്തിനെ ചെറുക്കുവാന്‍ സഹായിക്കുന്നതല്ല ഓണ്‍ലൈന്‍ മദ്യ വില്‍പന.’

(Visited 68 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക