|    Jan 17 Tue, 2017 2:42 pm
FLASH NEWS

ഓണ്‍ലൈന്‍ പ്രചാരണാനുമതി; രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

Published : 15th March 2016 | Posted By: SMR

കല്‍പ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നല്‍കുന്നതും പരാതി പരിഹാരവും പൂര്‍ണമായി ഓണ്‍ലൈനാക്കിയ സാഹചര്യത്തില്‍ ജില്ലയിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പരിശീലനം നല്‍കി.
തിരഞ്ഞെടുപ്പ് സംബന്ധിച്ചോ വോട്ടര്‍പ്പട്ടിക സംബന്ധിച്ചോ പരാതിയോ നിര്‍ദേശമോ വിവരമോ അറിയിക്കാനുണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്കോ പാര്‍ട്ടി പ്രതിനിധിക്കോ മറ്റു സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ഇലക്ഷന്‍ കമ്മീഷനെ വിവരം ധരിപ്പിക്കാം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, പരസ്യങ്ങളുടെ ചട്ടവിരുദ്ധ പ്രദര്‍ശനം, സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ പെരുമാറ്റച്ചട്ട ലംഘനം തുടങ്ങിയവിലെ പരാതികളും നിര്‍ദേശങ്ങളും വിവരവും ചീഫ് ഇലക്ഷന്‍ ഓഫിസര്‍ക്കോ ഡിസ്ട്രിക്ട് ഇലക്ഷന്‍ ഓഫിസര്‍ക്കോ റിട്ടേണിങ്/ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്കോ സമര്‍പ്പിക്കാം.
നിയമലംഘനമുണ്ടായ തിയ്യതി, പരാതിയുടെ ചുരുക്കം, ഫോട്ടോ/വീഡിയോ/നോട്ടീസ് രൂപത്തിലുള്ള തെളിവ് തുടങ്ങിയ വിവരം നല്‍കാം. പരാതി സ്വീകരിച്ചയുടന്‍ പരാതി അയച്ച ആളുടെ ഫോണില്‍ സന്ദേശം ലഭിക്കും. പിന്നീടുള്ള ആശയവിനിമയത്തിന് ഈ നമ്പര്‍ സൂക്ഷിച്ചുവയ്ക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയ പരാതിരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പാടാക്കിയത്. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന വിലപ്പെട്ട നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുമെന്നും കമ്മീഷന്‍ വിലയിരുത്തുന്നു.
പ്രചാരണത്തിനാവശ്യമായ അനുമതികള്‍ നേടുന്നതിന് വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. മൈക്ക് പെര്‍മിറ്റിനു മാത്രമുള്ള അനുമതിയൊഴികെ യോഗം ചേരുക, ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുക, വാഹന പ്രചാരണം നടത്തുക, ജാഥ നടത്തുക, കവലകളില്‍ യോഗം ചേരുക/ പ്രസംഗം സംഘടിപ്പിക്കുക, ഹെലികോപ്റ്ററോ ഹെലിപാഡോ ഉപയോഗിക്കുക, തുറന്ന സ്റ്റേജ് ഉപയോഗിക്കുക, കമാനം സ്ഥാപിക്കുക തുടങ്ങി പ്രചാരണത്തിനുള്ള എല്ലാ അനുമതികള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഇതിന് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറം, പോലിസിന്റെയും സ്ഥലമുടമയുടെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥലം ഉപയോഗിക്കാനുള്ള അനുമതി, പ്രതീക്ഷിത ചെലവ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക