|    Dec 16 Sat, 2017 4:21 pm
FLASH NEWS

ഓണ്‍ലൈന്‍ പോക്കുവരവ്; റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം

Published : 27th September 2016 | Posted By: SMR

തൊടുപുഴ: ജില്ലയില്‍ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വില്ലേജ് ഓഫിസര്‍മാര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കി.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാകലക്ടര്‍ ജി ആര്‍ ഗോകുല്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 66 വില്ലേജുകളിലെ റീസര്‍വ്വേ പൂര്‍ത്തിയായ 25 വില്ലേജ് പരിധിയിലാണ്  ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്നത്. കഞ്ഞിക്കുഴി, വെള്ളത്തൂവല്‍, കുടയത്തൂര്‍, കരിമണ്ണൂര്‍, ആലക്കോട്,രാജകുമാരി,പാറത്തോട്,പാമ്പാടുംപാറ,കട്ടപ്പന,കുഞ്ചിത്തണ്ണി,നെയ്‌ശേരി,കുമാരമംഗലം, കോടിക്കുളം,കാരിക്കോട്,ഉടുമ്പന്നൂര്‍,വെള്ളിയാമറ്റം,അയ്യപ്പന്‍കോവില്‍,കാഞ്ചിയാര്‍,എലപ്പിള്ളി, അറക്കുളം, മുട്ടം, കരിങ്കുന്നം,പുറപ്പുഴ,മണക്കാട്,തങ്കമണി വില്ലേജുകളിലാണ് റീസര്‍വെ കഴിഞ്ഞത്. ഇവിടങ്ങളിലെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായിട്ടുണ്ട്.
തണ്ടപ്പേര്‍ ചേര്‍ക്കുന്നത് പൂര്‍ത്തിയാവുന്നതോടെ ഈ വില്ലേജുകളില്‍ ഓണ്‍ലൈനായി നികുതിയടക്കാനും കഴിയും. റീസര്‍വേ നടക്കാനുള്ള 29 വില്ലേജുകളിലും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള നപടികള്‍ ജനുവരിയോടെ റീസര്‍വ്വേ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഓണ്‍ലൈന്‍ പോക്കുവരവ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് കലക്ടറേറ്റിലും ഓരോ താലൂക്കിലും മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്.വില്ലേജ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന ഐടി മിഷന്‍ സെന്ററിലെ വിദഗ്ധരായ സന്തോഷ്‌കുമാര്‍, ബിജു എന്നിവരാണ് പരിശീലനം നല്‍കിയത്. ഇടുക്കി സബ് കലക്ടര്‍ എന്‍ടിഎല്‍ റെഡ്ഡിക്കാണ് പദ്ധതിയുടെ ഏകോപന ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക