|    Oct 23 Tue, 2018 6:27 am
FLASH NEWS

ഓണ്‍ലൈന്‍ പെണ്‍വാണിഭം; സ്ത്രീയടക്കം 5 പേര്‍ പിടിയില്‍

Published : 21st September 2017 | Posted By: fsq

 

ആലുവ: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയടക്കം അഞ്ചുപേരെയാണ് പോലിസ് പിടികൂടിയത്. ആലുവ പോലിസ് സ്‌റ്റേഷന് സമീപം വീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. മുഖ്യപ്രതിയായ മൂവാറ്റുപുഴ മേക്കടമ്പില്‍ പുല്ലപ്പടിക്കല്‍ വീട്ടില്‍ എല്‍ദോസ്(26), പട്ടിമറ്റം വലമ്പൂര്‍ കണ്ടനാലില്‍ ബെന്നി (45), അങ്കമാലി തുറവൂര്‍ മൂഞ്ഞേലില്‍ വീട്ടില്‍ ഷിയോ (34), കുസാറ്റ് വിദ്യാനഗറില്‍ കാരായില്‍ വീട്ടില്‍ ഹംസകോയ(62), ആലുവ സബ് ജയില്‍ റോഡില്‍ ചന്ദനപറമ്പില്‍ പാറപ്പുറത്ത് വീട്ടില്‍ നസീറ(45)എന്നിവരാണ് പോലിസിന്റെ പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഉണ്ടെന്നാണ് പോലിസിന് കിട്ടിയ വിവരം. ഇവരെ പറ്റി അന്വേഷണം നടത്തുകയാണ്. വെബ്‌സൈറ്റിലൂടെ സ്ത്രീകളുടെ വിവരങ്ങള്‍ നല്‍കിയാണ് ഇവര്‍ ഉപഭോക്താക്കളെ വീഴ്ത്തിയിരുന്നത്. വെബ്‌സൈറ്റില്‍ കാണുന്ന നമ്പറിലേയ്ക്ക് ഫോ ണ്‍ വിളിച്ച് ഇടപാട് ഉറപ്പിക്കും. അയ്യായിരം രൂപയാണ് കുറഞ്ഞ നിരക്കായി ഇവര്‍ ഈടാക്കിയിരുന്നത്. നാല് മാസമായി ഇവര്‍ ആലുവ കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തി വരുന്നതായി ഡിവൈഎസ്പി പ്രഫുലചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നായിരുന്നു അവരെ അറസ്റ്റ് ചെയ്തത്. ആലുവ എസ്‌ഐ ഫൈസലിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss