|    Mar 28 Tue, 2017 7:35 pm
FLASH NEWS

ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ കൊച്ചിയിലെത്തിച്ച് തെളിവെടുത്തു

Published : 30th November 2015 | Posted By: SMR

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി ആര്‍ നായര്‍, അക്ബര്‍, അജീഷ് എന്നിവരെ കൊച്ചിയില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.
സംഘത്തെ പിടികൂടിയ നെടുമ്പാശ്ശേരിയിലെ ആഡംബര ഹോട്ടല്‍, കാക്കനാട്ടെ ഫഌറ്റ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. സാമ്പത്തിക ഇടപാടു രേഖകളുള്‍പ്പെടെ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ ഉന്നതന് പങ്കുണ്ടെന്ന് അറസ്റ്റിലായ കാസര്‍കോട് സ്വദേശി അക്ബര്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് അക്ബര്‍ ഇക്കാര്യം പറഞ്ഞത്.
ഇതിന് എല്ലാ തെളിവുകളും തന്റെ കൈയിലുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടക്കുമ്പോള്‍ തെളിവു കൈമാറും. ഉന്നതനു പങ്കുള്ളതുകൊണ്ടാണ് നിരപരാധികളായ തങ്ങളെ കേസില്‍ക്കുടുക്കി അറസ്റ്റ് ചെയ്തതെന്നും അക്ബര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day