|    Dec 15 Sat, 2018 5:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഓണ്‍ലൈന്‍ തട്ടിപ്പുസംഘം വ്യാപകം; മുന്നറിയിപ്പുമായി പൊതുമേഖലാ എണ്ണക്കമ്പനികള്‍

Published : 23rd November 2018 | Posted By: kasim kzm

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സ്‌കീമുകളുടെ കീഴില്‍ എല്‍പിജി ഡിസ്ട്രിബ്യൂഷനും പെട്രോള്‍ പമ്പുകളും അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് എണ്ണക്കമ്പനികളുടെ മുന്നറിയിപ്പ്. എണ്ണക്കമ്പനികളുടേതെന്ന വ്യാജേന അപേക്ഷകരെ ആകര്‍ഷിച്ച് വന്‍തുക തട്ടിയെടുക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുഐ), നേരത്തെ നടപ്പാക്കിയിരുന്ന രാജീവ് ഗാന്ധി ഗ്രാമീണ്‍ എല്‍പിജി വിതാരക് യോജന (ആര്‍ജിജിഎല്‍വി) എന്നീ സ്‌കീമുകളുടെ പേരിലാണ് വെബ്‌സൈറ്റുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ംംം.ഹുഴ്‌ശേൃമസരവമ്യമി.ശി എന്ന ഔദ്യോഗിക വെബ്‌സൈറ്റിനെ പേരിലും ഡിസൈനിലും ഉള്ളടക്കത്തിലും അനുകരിച്ചാണ് ഇവര്‍ തട്ടിപ്പു നടത്തുന്നത്. ഔദ്യോഗിക വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തട്ടിപ്പുസംഘങ്ങള്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നീ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ ലോഗോയും ലെറ്റര്‍ഹെഡും ഇ-മെയില്‍ സന്ദേശങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കേന്ദ്രപദ്ധതികളുടെ ലോഗോ, പ്രധാനമന്ത്രിയുടെ ഫോട്ടോ, എണ്ണക്കമ്പനികളുടെ ലോഗോ എന്നിവ വ്യാജ വെബ്‌സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ംംം.ഹുഴ്‌ശേൃമസരവമ്യമി.ശി എന്ന ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രമേ ആശ്രയിക്കാന്‍ പാടുള്ളൂവെന്നും തട്ടിപ്പുസംഘങ്ങളുടെ കെണിയില്‍ പെടാതെ ശ്രദ്ധിക്കണമെന്നും എണ്ണക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനിരയായവര്‍ സൈബര്‍ പോലിസില്‍ പരാതി നല്‍കണം. പിഎംയുവൈ പദ്ധതിയിലോ ആര്‍ജിജിഎല്‍വി പദ്ധതിയിലോ എണ്ണക്കമ്പനികളുടെ എല്‍പിജി ഡിസ്ട്രിബ്യൂഷന്‍ അനുവദിക്കാന്‍ സ്‌കീം ഇല്ല. പൊതുമേഖലാ എണ്ണക്കമ്പനികള്‍ എല്‍പിജി ഡിസ്ട്രിബ്യൂഷന്‍ അനുവദിക്കുന്നത് അംഗീകൃതമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ്. ഇതിനായി പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കുകയും എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ വിവരം പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. യോഗ്യരായ അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഒരു പൊതുമേഖലാ എണ്ണക്കമ്പനിയും ഇതിനായി രാജ്യത്തൊരിടത്തും ഏജന്‍സികളെയോ വ്യക്തികളെയോ ചുമതലപ്പെടുത്തിയിട്ടില്ല. സെലക്ഷന്‍ പ്രക്രിയയുടെ ഒരു ഘട്ടത്തിലും ഇത്തരത്തില്‍ ആര്‍ക്കും ഇടപെടാനോ പണം വാങ്ങാനോ ചുമതല നല്‍കിയിട്ടില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പേരില്‍ ഏതെങ്കിലും വ്യക്തികളോ ഏജന്‍സികളോ കമ്പനികളോ ആരില്‍ നിന്നെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന് എണ്ണക്കമ്പനികള്‍ ഉത്തരവാദിയായിരിക്കില്ല.
ഇത്തരം തട്ടിപ്പുസംഘങ്ങളുടെ വെബ്‌സൈറ്റുകളെ ആശ്രയിക്കുന്നവരുടെ വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും എണ്ണക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss