|    Dec 19 Wed, 2018 8:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സമരം ഏഴാം ദിവസത്തിലേക്ക്‌

Published : 3rd December 2018 | Posted By: kasim kzm

കൊച്ചി: യൂബര്‍, ഒല കമ്പനികള്‍ക്കെതിരേ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മന്ത്രിതല ചര്‍ച്ചകള്‍ക്കു വഴിതെളിയുന്നു. കഴിഞ്ഞദിവസങ്ങളില്‍ പി സി ജോര്‍ജ് ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രിയപ്പാര്‍ട്ടികളുടെ നേതാക്കന്മാര്‍ സമരത്തില്‍ ഇടപെട്ടതോടെയാണ് മന്ത്രിതലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള സാധ്യതകള്‍ തുറന്നത്.
ഈയാഴ്ച തന്നെ ഗതാഗത മന്ത്രിയുടെ മധ്യസ്ഥതയില്‍ ഓ ണ്‍ലൈന്‍ കമ്പനികളും ഡ്രൈവര്‍മാരുടെ സംഘടനകളുമായി ചര്‍ച്ച നടന്നേക്കുമെന്നാണു സമരസമിതി പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നു ചര്‍ച്ചകളുണ്ടായാല്‍ സമരം അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണു സമരസമിതി. എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സി സമരത്തില്‍ മന്ത്രിതല ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന നിരാഹാര സമരം ഒരാഴ്ച പിന്നിട്ടതോടെയാണു സര്‍ക്കാര്‍ വിഷയം ഗൗരവമായി പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും സേവനദാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാറും കഴിഞ്ഞദിവസം അറിയിച്ചു.
കലക്ടറേറ്റിന് മുന്നില്‍ ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തിവരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മിനിമം വേതനം ഉയര്‍ത്തുക, കമ്മീഷന്‍ നിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ കലക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss