|    Jan 19 Thu, 2017 1:45 am
FLASH NEWS

ഓണ്‍ലൈനില്‍ മീന്‍ വാങ്ങാന്‍ സംവിധാനമൊരുക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Published : 6th September 2016 | Posted By: SMR

പത്തനംതിട്ട: ഓണ്‍ലൈനില്‍ മീന്‍ വാങ്ങുന്നതിന് സംവിധാനമൊരുക്കാന്‍ ഫിഷറീസ് വകുപ്പ് ഉദ്ദേശിക്കുന്നതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം മൈതാനത്ത് മല്‍സ്യഫെഡിന്റെ ഫിഷ്മാര്‍ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓണ്‍ലൈനില്‍ മീന്‍ ബുക്ക് ചെയ്താല്‍ അത് വീട്ടിലെത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്.
വീട്ടിലെത്തിക്കുന്നതിനാല്‍ വില അല്‍പം കൂടുമെന്നു മാത്രം. മല്‍സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും മല്‍സ്യഫെഡിന്റെ ശൃംഖല കാര്യക്ഷമമാക്കാനും നടപടി സ്വീകരിക്കും. ഉള്‍നാടന്‍ മല്‍സ്യക്കൃഷി നല്ലൊരു വരുമാന സാധ്യതയാണ്. 12 കോടി മല്‍സ്യക്കുഞ്ഞുങ്ങളാണ് നമുക്ക് ആവശ്യം. എന്നാല്‍, നിലവില്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നത് രണ്ടു കോടി മാത്രമാണ്. ഇതിനും നാം മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. നാലുകോടി മല്‍സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കൊല്ലത്ത് രണ്ട് ഉല്‍പാദന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സാധ്യത പരിശോധിക്കും.
കുളങ്ങള്‍ വൃത്തിയാക്കി പഞ്ചായത്തുകളുടെ ചുമതലയില്‍ മല്‍സ്യക്കൃഷി നടത്താം. ഇതിനാവശ്യമായ മല്‍സ്യക്കുഞ്ഞുങ്ങളെയും തീറ്റയും ഫിഷറീസ് വകുപ്പ് നല്‍കും. ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക