|    Apr 24 Tue, 2018 1:13 am
FLASH NEWS
Home   >  Life  >  Health  >  

ഓണ്‍ലൈനില്‍ ഉണക്കമീനും, സര്‍ക്കാര്‍ സംവിധാനം നിലവില്‍ വന്നു

Published : 18th October 2016 | Posted By: G.A.G

drish-new
തിരുവനന്തപുരം : ഗുണമേന്മയുള്ള ഉണക്കമത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡ്രിഷ് കേരള എന്ന പേരില്‍ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍  ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനത്തിന് തുടക്കമായി.
ഓണ്‍ലൈന്‍ വില്പനയുടെ ഉദ്ഘാടനം പി.ആര്‍. ചേമ്പറില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു.www.drishkerala.com എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെ ഓര്‍ഡര്‍ നല്‍കാം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സംസ്‌കരിച്ച ഉണക്കമത്സ്യം കേരള വിപണിയില്‍ വ്യാപകമാകുന്നതായുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. ഒരു ജില്ലയില്‍ പത്ത് വിപണികളിലെങ്കിലും ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന മത്സ്യം ഒട്ടും മൂല്യശോഷണം സംഭവിക്കാതെ ഏറ്റവും ശുചിയായി തയ്യാറാക്കി വിപണനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രിഷ് കേരള ബ്രാന്‍ഡില്‍ ഗുണമേന്മയുള്ള ഉണക്ക മത്സ്യം തയ്യാറാക്കുന്നത്. നിര്‍ദ്ദിഷ്ട അളവിലുള്ള ഉപ്പും ഏറ്റവും കുറച്ചു ജലാംശവും നിലനിര്‍ത്തി ഗുണനിലവാരം ഉറപ്പുവരുത്തി സോളാര്‍ െ്രെഡയര്‍ ഉപയോഗിച്ച് ഉണക്കിയെടുക്കുന്ന മത്സ്യം നിറവും ഗുണവും നഷ്ടപ്പെടാതെ ആധുനിക രീതിയില്‍ നൈട്രജന്‍ പായ്ക്ക് ചെയ്താണ് വിപണയിലെത്തിക്കുന്നത്. ഉണക്കമത്സ്യം ദീര്‍ഘകാലം കേടുകൂടാതെയിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള മോഡിഫൈഡ് അറ്റ്‌മോസ്ഫിയര്‍ പാക്കിംഗിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാക്കേജിംഗിന്റെ ഇന്ത്യാസ്റ്റാര്‍ ദേശീയ പുരസ്‌കാരവും ഏഷ്യാ സ്റ്റാര്‍ പുരസ്‌കാരവും ഡ്രിഷ് കേരള കരസ്ഥമാക്കിയിട്ടുണ്ട്. മൂന്ന്തരം മത്സ്യങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ലഭിക്കുന്നത്. നീണ്ടകര കരിക്കാടി  അന്‍പത് ഗ്രാമിന് നൂറ് രൂപയ്ക്കും അഷ്ടമുടി തെള്ളി അന്‍പത് ഗ്രാമിന് എണ്‍പത് രൂപയ്ക്കും മലബാര്‍ നത്തോലി നൂറ് ഗ്രാമിന് നൂറ്റിഇരുപത് രൂപയ്ക്കുമാണ് ലഭിക്കുക. ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് എം.ആര്‍.പിയില്‍ നിന്നും 20 ശതമാനം ഡിസ്‌കൗണ്ടിലാണ് ഫ്രീ ഹോം ഡെലിവറി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9846310773.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss