|    May 23 Tue, 2017 6:50 am
FLASH NEWS

ഓണ്‍ലൈനില്‍ അപേക്ഷിച്ച് ഫീസടച്ചു; തപാലില്‍ എത്തിയത് മറ്റൊരാളുടെ പാസ്‌പോര്‍ട്ട്

Published : 1st October 2016 | Posted By: Abbasali tf

പേരാമ്പ്ര: ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നതിനു ശേഷം പാസ്‌പോര്‍ട്ട് പുതുക്കുന്നതിന്് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച സ്ത്രീക്ക്്് ലഭിച്ചത്് മറ്റൊരാളുടെ പാസ്‌പോര്‍ട്ട്. പേരാമ്പ്ര മരുതോറ ചാലില്‍ അഫ്‌സലിന്റെ മകള്‍ ഹൈസ മറിയത്തിന്റെ പാസ്‌പോര്‍ട്ടിന് പകരം സ്പീഡ് പോസ്റ്റ് വഴി വന്നത് മാനന്തവാടി സ്വദേശിയായ വാഴയില്‍ നബീലിന്റേത്. സപ്തംബര്‍ 23നാണ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസില്‍ അപേക്ഷ നല്‍കിയത്. ഓരോഘട്ടവും മനസ്സിലാക്കാന്‍ സന്ദേശം നല്‍കുന്നതിനായി ഫോണ്‍ ചാര്‍ജിനായി 40 രൂപയും ഈടാക്കിയിരുന്നു. സ്പീഡ് പോസ്റ്റ് വഴി സമര്‍പ്പിച്ച അപേക്ഷയിലാണ് മറ്റൊരാളുടെ പാസ്‌പോര്‍ട്ട് എത്തിയത്. പെട്ടെന്ന് വിദേശത്തേക്ക് മടങ്ങേണ്ട അഫ്‌സല്‍ പാസ്‌പോര്‍ട് എത്താത്തതിനാ ല്‍ മകളുടെ യാത്ര മുടങ്ങുമോയെന്ന ആശങ്കയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day