|    Sep 20 Wed, 2017 9:19 am

ഓണേശ്വരനെ കൈയേറ്റം ചെയ്ത ആര്‍എസ്എസ് നടപടിക്കെതിരേ പ്രതിഷേധ കൂട്ടായ്മ നാളെ

Published : 30th September 2016 | Posted By: Abbasali tf

കോഴിക്കോട്: നാദാപുരത്ത് തിരുവോണദിനത്തില്‍ ഓണേശ്വരന്‍ എന്ന ഓണപ്പൊട്ടന്റെ വേഷം കെട്ടിയ ദളിത് യുവാവിനെ കയ്യേറ്റം ചെയ്ത ആര്‍ എസ് എസ് നടപടിക്കെതിരെ നാളെ  കോഴിക്കോട്ട്്് പ്രതിഷേധ കൂട്ടായ്മയൊരുക്കുമെന്ന്്് കേരള മലയന്‍പാണന്‍ സമുദായോദ്ധാരണ സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണേശ്വരന്റെ വേഷം കെട്ടിയ നിരവധി പേരുടെ അകമ്പടിയോടെയാണ്  നഗരത്തില്‍ നാളെ പ്രതിഷേധ പ്രകടനവും ഘോഷയാത്രയും കൂട്ടായ്മയും സംഘടിപ്പിക്കുക. മലബാര്‍ ക്രിസ്ത്യന്‍ കോളജ് പരിസരത്ത് നിന്നും  വൈകീട്ട് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം നാല് മണിയ്ക്ക് കോഴിക്കോട് പുതിയബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ വിവിധ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ എം പി എസ് എസ് രക്ഷാധികാരി സി കെ വിജയന്‍, പ്രസിഡന്റ് എ വി വിജയന്‍, സജേഷ്, ശ്രീധരന്‍, വേലായുധന്‍, കെ ഗിരീഷ്‌കുമാര്‍, അശോകന്‍ എന്നിവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക