|    Oct 24 Wed, 2018 3:52 am
FLASH NEWS

ഓണാവധിക്ക് വിനേദസഞ്ചാരികള്‍ അഞ്ചുനാട്ടില്‍

Published : 8th September 2017 | Posted By: fsq

 

മറയൂര്‍: ഓണാവധി എത്തിയതോടെ അഞ്ചുനാട്ടിലെ വിനോദ സഞ്ചാര മേഖലകളില്‍ വന്‍ തിരക്ക്. മൂന്നാറിന് അടുത്തുള്ളതും വ്യത്യസ്തമായ കാഴ്ചകള്‍ നിറഞ്ഞ സ്ഥലങ്ങളായ കാന്തല്ലൂരിലും മറയൂരിലും വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചു.മൂന്നാറില്‍ നിന്ന് 40കി.മി ദൂരവും ഉദുമല്‍പേട്ടയില്‍ നിന്ന്  40കി.മി ദൂരവുമുള്ള മറയൂര്‍ വിനോദ സഞ്ചാരികളുടെ പറുദീസയായി മാറിയതോടെയാണ് ഒഴുക്ക് വര്‍ദ്ധിച്ചിരിക്കുന്നത്. മൂന്നാറില്‍ നിന്ന് മറയൂരിലേക്ക് വരുന്ന വഴിയില്‍ ഇരവികുളം ദേശീയോദ്യാനം, ലക്കം വെള്ളച്ചാട്ടം വഴിയുടനീളം തേയിലതോട്ടങ്ങള്‍ മറയൂരിലെ ലോകപ്രസിദ്ധമായ ചന്ദനക്കാട്, ചന്ദനക്കാട്ടില്‍ കാണാവുന്ന പുള്ളിമാന്‍ കൂട്ടം,  ശീലായുഗ കാലഘട്ടത്തിലെ അടയാള ശേഷിപ്പുകളായ മുനിയറകള്‍, ശര്‍ക്കര ഉല്‍പാദന കേന്ദ്രങ്ങള്‍ ,ആനക്കോട്ട പാര്‍ക്ക് , കച്ചാരം വെള്ളച്ചാട്ടം,കാന്തല്ലൂരിലെ ആപ്പിള്‍ തോട്ടം ശീതകാല പച്ചക്കറികള്‍ എന്നീ കേന്ദ്രങ്ങളാണ് പ്രധാനമായും വിനോദ സഞ്ചാരികളെ ആഘര്‍ഷിക്കുന്നത്. ഉടുമല്‍പേട്ടയില്‍ നിന്ന് എത്തുംമ്പോള്‍ ആനമല ടൈഗര്‍ റിസര്‍വ് ,കേരളാ അതിര്‍ത്തിയിലെ ചിന്നാര്‍ വന്യ ജീവി സങ്കേതം ഈ കാട്ടുപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ആന,കാട്ടുപോത്ത്, കടുവ, പൂള്ളിമാന്‍,മ്ലാവ്,ലംഗൂര്‍ കുരങ്ങ് എന്നിവയുള്‍്‌പ്പെടെയുള്ള വന്യജീവികളും വിവിധയിനം പക്ഷികളേയും കണ്ട് തൂവാനം വെള്ളച്ചാട്ടം,കരിമുട്ടി വെള്ളച്ചാട്ടം എന്നിവ കണ്ട് മടങ്ങുകയാണ് പതിവ്. പൂരിഭാഗം വിനോദ സഞ്ചാരികളും മറയൂര്‍ ശര്‍ക്കര, നാടന്‍ പച്ചക്കറികള്‍, പഴങ്ങള്‍, തേന്‍, പുല്‍ തൈലം എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക ഉത്പനങ്ങള്‍ വാങ്ങി മടങ്ങുകയാണ് പതിവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss