|    Oct 19 Fri, 2018 3:06 pm
FLASH NEWS

ഓണാഘോഷ പരിപാടിക്ക് തിരശ്ശീല

Published : 6th September 2017 | Posted By: fsq

 

കോഴിക്കോട്: സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ക്ക് ബീച്ച് ഓപ്പണ്‍ സ്റ്റേജിലെ ടി എ റസാഖ് നഗറില്‍ നടന്ന പ്രൗഢഗംഭീരമായ സമാപന ചടങ്ങോടെ തിരശ്ശീല വീണു. മേഘാവൃതമായ അന്തരീക്ഷത്തിലും തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി പ്രശസ്ത സിനിമാതാരവും നര്‍ത്തകനുമായ വിനീത് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ പ്രദീപ്കുമാര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ടി സിദ്ദീഖ്, കമാല്‍ വരദൂര്‍, പി വി ഗംഗാധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. കൗണ്‍സിലര്‍ അഡ്വ. എം തോമസ് മാത്യൂ, സി പി ഹമീദ്, പി ടി ആസാദ്, കെ സി അബു, പി കെ മേദിനി, പോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി പി മുസാഫര്‍ അഹമ്മദ്, ഭക്തവത്സലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.മാനാഞ്ചിറയിലെ വേദിയില്‍ വിനോദ് ആന്റ് ടീമിന്റെ കാവടിയാട്ടം, കരകാട്ടവും പാലത്ത് അഹമ്മദ്‌കോയയുടെ നേതൃത്വത്തില്‍ മാപ്പിളപ്പാട്ടും നടന്നു. നാടകോത്സവ വേദിയായ ടൗണ്‍ഹാളിലെ വി ബാലചന്ദ്രന്‍ നഗറില്‍ എം ടിയും ഞാനുമെന്ന കാഴ്ചാ വടകരയുടെ നാടകവും ഭട്ട് റോഡ് ബീച്ചില്‍ താമരശ്ശേരി ചുരംബാന്റിന്റെ മ്യൂസിക് ഷോ, ഗുജറാത്തി സ്ട്രീറ്റില്‍ മ്യൂസിക് ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നഗരത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനസന്ധ്യയും സമാപന ദിവസമായ ഇന്നലെ നടന്നു. നൃത്തസംഗീത വിരുന്നിന് സാക്ഷിയായിഗുജറാത്തി സ്ട്രീറ്റ്കോഴിക്കോട്: ഗുജറാത്തി നൃത്തവും സംഗീതസന്ദ്യയൊരുക്കിയ ദ്രുത മ്യൂസിക് ബാന്റിന്റെ പെണ്‍പടയും കാണികളുടെ ഹൃദയം കീഴടക്കി. ഡിടിപിസി ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഗുജറാത്തി സ്്ട്രീറ്റില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി.ചടങ്ങില്‍ കൗണ്‍സിലര്‍ ജ—യശ്രീ കീര്‍ത്തി, ഗുജറാത്തി സ്‌കൂള്‍ പ്രസിഡന്റ് രമ ബെന്‍ മുല്‍ജി സന്നിഹിതരായി.  ഗുജറാത്തി സ്്ട്രീറ്റിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം അവതരിപ്പിച്ച റാസ് ഗെര്‍ബ നൃത്തമാണ് ആദ്യം അരങ്ങേറിയത്. പാര്‍വതി രവികുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദ്രുത ബാന്റിലെ അംഗങ്ങള്‍ മിര്‍സ മോഹന്‍, ശ്രുതിലക്ഷ്മി, അജ്‌ന ഫിര്‍മി, ഉര്‍സാല മോഹന്‍, മാളവിക സുന്ദര്‍  എന്നിവരാണ്.തളിയിലെ ഓണാഘോഷംതുടക്കംകോഴിക്കോട്്്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തളി വേദിയിലെ പരിപാടികള്‍ക്ക്്് തുടക്കമായി. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്് പരിപാടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍  അഡ്വ: പി എം നിയാസ് അധ്യക്ഷനായി. പടിയേരി ഗോപാലകൃഷ്ണന്‍, പി പ്രദീപ്കുമാര്‍ സംസാരിച്ചു. കാലിക്കറ്റ്  സൂപ്പര്‍ ജോക്ക്്്‌സ്്്- കോമഡി കമ്പനിയുടെ കോമഡി ഷോയോടെയാണ് ആഘോഷങ്ങള്‍ക്ക്്് തുടക്കമായത്. നിരവധി ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ ദേവരാജിന്റെ നേതൃത്വത്തിലായിരുന്നു കോമഡി ഷോ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss