|    Oct 15 Mon, 2018 8:35 pm
FLASH NEWS

ഓണാഘോഷത്തിന് മണ്ണ് മാറ്റി : ജലസംഭരണിയുടെ നിലനില്‍പ്പ് അപകടത്തില്‍

Published : 11th September 2017 | Posted By: fsq

 

കുണ്ടറ: ഓണം ആഘോഷിക്കാന്‍ ക്ലബ്ബ് ഭാരവാഹികള്‍ യന്ത്രമുപയോഗിച്ച് മണ്ണ് നീക്കിയത് ജലസംഭരണിയുടെ നിലനില്‍പ്പ് അപകടത്തിലാക്കിയതായി പരാതി. കേരളപുരം-പെരുമ്പുഴ റോഡില്‍ കോവില്‍മുക്കിന് സമീപത്തെ ജലസംഭരണിയുടെ സമീപത്താണ് ആറ് അടിയോളം ആഴത്തില്‍ മണ്ണ് നീക്കിയത്. പതിനായിരം ലിറ്റര്‍ ശേഷിയുള്ള സംഭരണി വഴി ജനതാ കുടിവെള്ള ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ 2003ല്‍ ആണ് ജലവിതരണം ആരംഭിച്ചത്. രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയില്‍ സെക്ടര്‍ റിഫോംസ് പ്രോജക്ടായി ജില്ലാ പഞ്ചായത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നൂറോളം കുടുംബങ്ങള്‍ക്കാണ് സംഭരണിയില്‍നിന്ന് കുടിവെള്ളം ലഭിക്കുന്നത്. സംഭരണിയുടെ കോണ്‍ക്രീറ്റ് കാലുകള്‍ക്ക് സമീപത്തുനിന്ന് മണ്ണ് നീക്കിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതിനല്‍കി. കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു.പഞ്ചായത്തിന്റെ അറിവോടെയല്ല മണ്ണ് നീക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss