|    Mar 23 Thu, 2017 5:57 pm
FLASH NEWS

ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ നടത്തിയ സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം

Published : 9th September 2016 | Posted By: G.A.G

bemschool-puthiyara

കോഴിക്കോട് :ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ നടത്തിയ സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കോഴിക്കോട് പുതിയറയിലെ സഭാ സ്‌കൂള്‍ എന്നറിയപ്പെടുന്ന ബിഇഎം സ്‌കൂളിലാണ് സംഭവം. ഓണാഘോഷത്തിന് ഒരുക്കിയ ഭക്ഷണം തിന്നുകയും നശിപ്പിക്കുകയും ചെയ്ത സാമൂഹിക വിരുദ്ധര്‍ പാചകപ്പുരയിലും കിണറ്റിലും മലം വിതറുകയും ചെയ്തു.സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് അലങ്കോലമാക്കിയിട്ടുമുണ്ട്.
sabha-one sabha-2
ഇന്നു നടത്താന്‍ നിശ്ചയിച്ച ഓണാഘോഷത്തിനായി ഇന്നലെ രാത്രി ഭ്ക്ഷണമൊരുക്കുകയും മറ്റു തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തശേഷം രാത്രി പതിനൊന്നു മണിയോടെ രക്ഷിതാക്കളും അധ്യാപകരും പിരിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ തിരിച്ചെത്തിയപ്പോഴാണ് സ്‌കൂളിലെ അക്രമം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് ജില്ലാകലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. സ്‌കൂളില്‍ പുറത്തു നിന്ന് ഭക്ഷണം എത്തിച്ച് ഓണാഘോഷം നടത്തുമെന്ന്് കളക്ടര്‍ അറിയിച്ചു.muneer-card
akoli-fb

driving-licence-card

ente-rogi

pokemon-card

o-abdulla-short-card

 

(Visited 156 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക