|    Jul 16 Mon, 2018 10:31 am

ഓണാഘോഷത്തിനു സമാപനം കുറിച്ച് സാംസ്‌കാരിക ഘോഷയാത്ര

Published : 15th September 2017 | Posted By: fsq

 

കൊല്ലം: കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിനു സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്ര നഗരത്തെ വര്‍ണാഭമാക്കി. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഘോഷയാത്ര ഇക്കുറി കൂടുതല്‍ മികവാര്‍ന്ന രീതിയിലാക്കി സംഘാടകര്‍.കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത തൊഴില്‍ മേഖലകള്‍, ചരിത്രം തുടങ്ങി നാടിന്റെ തനിമയും സമ്പന്നതും നിറഞ്ഞു നില്‍ക്കുന്നതായിരിന്നു. നഗരത്തെ വിസ്മയത്തിലാക്കി വൈകീട്ട് മൂന്നിനു നടന്ന ഘോഷയാത്രയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്‌കൂളുകള്‍, കോളജുകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ക്ലബുകള്‍, വ്യാപാരിവ്യവസായി സംഘടനകള്‍, കുടുംബശ്രീ, ക്യുഎസി, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ പങ്കാളികളായി. കേരളത്തിന്റെ തനത് കലകളായ കഥകളി, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിര വേഷക്കാരും ഘോഷയാത്രയിലുണ്ടായിരുന്നു. കൂടാതെ തൃശൂര്‍ പുലികളി, കരടികളി, കുമ്മാട്ടിക്കളി, കണ്ണൂരില്‍ നിന്നുള്ള തെയ്യം, പൂക്കാവടി, അമ്പലപ്പുഴ വേലകളി, കളരിപ്പയറ്റ്, കൊല്ലത്തിന്റെ തൊഴിലും ചരിത്രവും, സാംസ്‌ക്കാരികവും വിഷയങ്ങളാകുന്ന നിശ്ചലദൃശ്യങ്ങള്‍, തുടങ്ങിയവ ഘോഷയാത്രയെ വര്‍ണാഭമാക്കി. കൂടാതെ ഓരോ ഡിവിഷനില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകരും കലാസാസംകാരിക പ്രവര്‍ത്തകരും സന്നദ്ധസംഘടനകളും അണിനിരന്ന കലാപ്രകടനകളും നടന്നു.  ഘോഷയാത്ര കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നിന്ന് തുടങ്ങി റെയ്ല്‍വെ സ്‌റ്റേഷന്‍, ചിന്നക്കട, താലൂക്ക്, കച്ചേരിയില്‍ തിരിഞ്ഞു ചിന്നക്കട പുള്ളിക്കട വഴി ആശ്രമം മൈതാനിയില്‍ എത്തിച്ചേരും. കഴിഞ്ഞ തവണ ഘോഷയാത്ര കൊല്ലം നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കിന് ഇത്തവണയും കുറവുണ്ടായില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss