|    Jul 20 Fri, 2018 8:18 am
FLASH NEWS

ഓണാഘോഷത്തിനിടയില്‍ മലമ്പാമ്പിനെ പ്രദര്‍ശിപ്പിച്ചതിനെതിരേ പരാതി

Published : 13th September 2017 | Posted By: fsq

 

കാക്കനാട്: തൃക്കാക്കര നഗരസഭ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടിയില്‍ മലമ്പാമ്പിനെ പ്രദര്‍ശിപ്പിച്ചത് കുറ്റകരമാണെന്നും അതിനു അനുമതി നല്‍കിയ നഗരസഭ സെക്രട്ടറിക്കെതിരേ നടപടി ആവശ്യപ്പെട്ട് തൃക്കാക്കര ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം ഒ വര്‍ഗീസ് പോലിസില്‍ പരാതി നല്‍കി. കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലാണ് സഗരസഭയുടെ ഓണാഘോഷ സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും നടന്നത്. അതില്‍ പ്രമുഖ കലാകാരന്‍ പാഷാണം ഷാജിയും സംഘവും അവതരിപ്പിച്ച മെഗാഷോയില്‍ ഒന്നില്‍ കൂടുതല്‍ മലമ്പാമ്പുകളെ പ്രദര്‍ശിപ്പിച്ചതാണ് വിവാദമായിട്ടുള്ളത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് മലമ്പാമ്പിനെ കൈവശം വയ്്ക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും വര്‍ഗീസ് പരാതിയില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss