|    Mar 27 Mon, 2017 12:28 am
FLASH NEWS

ഓണാഘോഷം: വിശദീകരണവുമായി ആലിക്കുട്ടി മുസ്‌ല്യാര്‍

Published : 16th September 2016 | Posted By: SMR

കോഴിക്കോട്: ഇതര മതസ്തരുടെ ആഘോഷങ്ങളില്‍ പങ്കുചേരണമെന്നും പങ്കെടുക്കരുതെന്ന് പറയുന്നവരെ നിരുല്‍സാഹപ്പെടുത്തണമെന്നും താന്‍ പറഞ്ഞതായി ഒരു പത്രത്തില്‍ വന്ന വാര്‍ത്ത (തേജസല്ല) വാസ്തവവിരുദ്ധമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍. ഒരു ചാനല്‍ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഇതര മതസ്തരുടെ ആഘോഷവുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസത്തിലോ ആചാരങ്ങളിലോ പങ്കുചേരാമെന്നു ഞാന്‍ പറഞ്ഞിട്ടില്ല. അവരുടെ സന്തോഷത്തില്‍ പങ്കുചേരാമെന്നും സൗഹൃദം ഊട്ടിയുറപ്പിക്കാമെന്നുമാണു പറഞ്ഞത്. സഹോദര സമുദായാംഗങ്ങളുമായി സഹിഷ്ണുതാപരമായി നീങ്ങുന്നതിനു വിരുദ്ധമായി, അവരെ ജോലിക്കു നിര്‍ത്തുന്നതുപോലും കുറ്റമാണെന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രസ്താവന നടത്തേണ്ടിവന്നത്. ഇതിനെ വളച്ചൊടിച്ച് സമസ്തയുടെ ആശയത്തിനു വിരുദ്ധമായ രീതിയില്‍ പ്രചരിപ്പിച്ചത് പത്രധര്‍മത്തിനു യോജിക്കാത്തതാണ്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക