|    Jul 26 Wed, 2017 12:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓണാഘോഷം രാഷ്ട്രപതി ഭവനില്‍; പ്രധാനമന്ത്രി പങ്കെടുക്കും

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിന്റെ ഓണാഘോഷപരിപാടികള്‍ ഡല്‍ഹി രാഷ്ട്രപതിഭവനില്‍ വിപുലമായി സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സപ്തംബര്‍ മൂന്നിനു രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍, ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നവംബര്‍ ഒന്നിന് കേരളപ്പിറവിയുടെ 60ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും. വിശദമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ടൂറിസംമന്ത്രി എ സി മൊയ്തീന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. മന്ത്രിമാരായ എ കെ ബാലന്‍, പ്രഫ. സി രവീന്ദ്രനാഥ്, മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ശശീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരാണു സമിതി അംഗങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക