|    Oct 20 Fri, 2017 1:56 am

ഓണാഘോഷം : കുറ്റകൃത്യങ്ങള്‍ തടയാന്‍ ജില്ലാതല ജനകീയ കമ്മിറ്റി ചേര്‍ന്നു

Published : 11th August 2017 | Posted By: fsq

 

മലപ്പുറം: ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല ജനകീയ കമ്മിറ്റി ചേര്‍ന്നു. കള്ളുഷാപ്പുകള്‍, വിദേശ മദ്യശാലകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ട്രെയിന്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, അബ്കാരി/എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികള്‍ എന്നിവ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരിക്കും. വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കി. മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ 760 പരിശോധനകള്‍ നടത്തുകയും 35 എന്‍ഡിപിഎസ് കേസുകള്‍ എടുക്കുകയും ചെയ്തു. 38 പേരെ അറസ്റ്റ് ചെയ്തു. 8.559 കി.ഗ്രാം കഞ്ചാവും മയക്കു മരുന്നുവിഭാഗത്തില്‍ മാരകമായ 310 ഗ്രാം എല്‍എസ്ഡിയും, 200 ൈനട്രാസെപാം ടാബ്‌ലറ്റും 10 കഞ്ചാവ് ചെടിയും 15 വാഹനങ്ങളും പിടികൂടി. 146 അബ്കാരി കേസുകളിലായി 139 പേരെ അറസ്റ്റ് ചെയ്തു. 8 വാഹനങ്ങളും 5 ലിറ്റര്‍ ചാരായവും 258 ലിറ്റര്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും 439.485 ലി. ഐഎംഎഫ്എല്ലും, 20 ലിറ്റര്‍ ഇതരസംസ്ഥാന മദ്യം പിടികൂടുകയുമുണ്ടായി. 337 കി.ഗ്രാം പുകയില ഉല്‍പന്നങ്ങളും 160 പായ്ക്കറ്റ് പാന്‍ മസാലകളും, 2000 പായ്ക്കറ്റ് സിഗരറ്റ്, ബീഡി മുതലായ ഉല്‍പന്നങ്ങളും സ്‌കൂള്‍ പരിസരത്തും പൊതുസ്ഥലത്തും പുകവലിച്ചതിന് എതിരായി 378 കേസുകളും മറ്റു നിരവധി പുകയില ഉല്‍പന്നങ്ങളും പിടികൂടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക