|    Oct 19 Fri, 2018 2:29 pm
FLASH NEWS

ഓണാഘോഷം: ഐടി നഗരം ഉല്‍സവ ലഹരിയില്‍

Published : 7th September 2017 | Posted By: fsq

 

കഴക്കൂട്ടം:  സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് കഴക്കൂട്ടം വേദിയായതോടെ ഐടി നഗരം ഉല്‍സവ ലഹരിയിലേക്ക്. ടൂറിസം വകുപ്പും തിരുവനന്തപുരം നഗരസഭയും കഴകൂട്ടം പ്രസ്സ് ക്ലബ്ബും കൈകോര്‍ത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം ഓരോ ദിവസം കഴിയുംതോറും ജനപങ്കാളിത്തം കൊണ്ടു് ഏറേ ശ്രദ്ധേയമാവുകയാണ്. കഴക്കൂട്ടം   പഴയ മഹാദേവാ തീയറ്റര്‍ ഗ്രൗണ്ടില്‍  ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികളാണ് അരങ്ങേറുന്നത്.  ഇതിനോടൊപ്പം തന്നെ രാജ്യത്തെ ഏറ്റവും വലിയ സ്‌റേഡിയങ്ങളിലൊന്നായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലും ഓണാഘോഷം പൊടിപൊടിക്കുന്നു. ജനശ്രദ്ധ ഏറെ പിടിച്ച് പറ്റിയ സ്‌റ്റേഡിയത്തിലെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുവാന്‍ ഏറെ തിരക്കാണ് അനുഭവപ്പെടുന്നത്. .അലങ്കാര മല്‍സ്യ പ്രദര്‍ശനം, ഭഷ്യമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഇവിടങ്ങളില്‍ വന്‍തിരക്കാണ് ഓരോ ദിവസവും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. വാരാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന് കഴക്കൂട്ടം പോലിസിന്റെ നേതൃത്വത്തില്‍  വന്‍ പോലിസ് സംഘമാണ് വിന്യസിപ്പിച്ചിട്ടുള്ളത് .വാരാഘോഷം ഒമ്പതിന് സമാപിക്കും .വാരാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കഴക്കൂട്ടത്ത് നടന്ന രശ്മി സതീഷ് നയിച്ച രസാ ബാന്റ് കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.എസ്എന്‍ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷംകാട്ടാക്കട: എസ്എന്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ ദാമോദരന്‍പിള്ള അധ്യക്ഷനായി. പുതുതായി ആരംഭിക്കുന്ന  അക്ഷരതണല്‍ ഗ്രന്ഥശാലയ്ക്കു വേണ്ടി അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും സമാഹരിച്ച പുസ്തകം  ഡിസിസി  സെക്രട്ടറി എംആര്‍ ബൈജു അസോസിയേഷന്‍ അംഗം  സന്തോഷില്‍ നിന്നും സ്വീകരിച്ചു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss