|    Jan 20 Fri, 2017 11:45 pm
FLASH NEWS

ഓണാഘോഷം: എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് ഇന്ന് തുടങ്ങും

Published : 10th August 2016 | Posted By: SMR

കാസര്‍കോട്: ഓണാഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവ് ഇന്ന്  ആരംഭിക്കും. വ്യാജവാറ്റ,് സ്പിരിറ്റ,് വ്യാജമദ്യം എന്നിവയുടെ കള്ളക്കടത്ത്, ചാരായക്കടത്ത്, സ്പിരിറ്റിന്റെ ദുരുപയോഗം എന്നിവയും തടയുന്നതിനാണ് പരിശോധന ശക്തമാക്കുന്നത്. കഞ്ചാവ്, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍  വ്യാജ ആയുര്‍വേദ ഉല്‍പന്നങ്ങള്‍, അരിഷ്ടങ്ങള്‍ എന്നിവ വില്‍ക്കുന്നതും തടയും.
എക്‌സൈസ് വകുപ്പ് ഇന്ന് മുതല്‍ സപ്തംബര്‍ 18 വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുക. കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും ഒരു കണ്‍ട്രോള്‍ റൂമും കാസര്‍കോട്, ഹൊസ്ദുര്‍ഗ് എന്നീ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസില്‍ ഓരോ സ്‌ട്രൈക്കിങ് ഫോഴ്‌സും പ്രവര്‍ത്തിക്കും.
പരാതികള്‍  എക്‌സൈസ് ടോള്‍ ഫ്രീ നമ്പര്‍ 155358, കണ്‍ട്രോള്‍ റൂം 04994 256728. സ്‌ട്രൈക്കിങ് ഫോഴ്‌സ്-ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ 04672 204125, കാസര്‍കോട് സര്‍ക്കിള്‍ 04994 255332. മറ്റ് എക്‌സൈസ് ഓഫിസുകളുടെ നമ്പറുകള്‍ – എക്‌സൈസ് റെയിഞ്ച് ഓഫിസ്, കുമ്പള -04998 213837, എക്‌സൈസ് റെയിഞ്ച് ഓഫിസ്, കാസര്‍കോട് -04994 257541, എക്‌സൈസ് റെയിഞ്ച് ഓഫിസ്, ബദിയടുക്ക-04994 261950, എക്‌സൈസ് റെയിഞ്ച് ഓഫിസ്, ബന്തടുക്ക – 04994 205364, എക്‌സൈസ് റെയിഞ്ച് ഓഫിസ്, ഹൊസ്ദുര്‍ഗ് – 04672 204533, എക്‌സൈസ് റെയിഞ്ച് ഓഫിസ്, നീലേശ്വരം – 04672 283174, എക്‌സൈസ് ചെക്ക് പോസ്റ്റ്, ബങ്കര മഞ്ചേശ്വരം – 04998 273800 എന്നീ ഫോണ്‍ നമ്പറുകള്‍ വഴി  നല്‍കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക